ന്യൂദല്‍ഹി: പ്രശസ്ത കാര്‍ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ അന്തരിച്ചു. പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ജനുവരി 17നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന ഇദ്ദേഹത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌ട്രോക്കും ഉണ്ടായിരുന്നു.
1921 ല്‍ മൈസൂരില്‍ ജനിച്ച ഇദ്ദേഹം കോമണ്‍മാന്‍ എന്ന കാര്‍ട്ടൂണിലൂടെയും ടൈംസ് ഓഫ് ഇന്ത്യയിലെ യൂ സെഡ് ഇറ്റ് എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെയും പ്രശസ്തനായി. അധ്യാപകനായ അച്ഛന്റെ ആറു മക്കളില്‍ ഇളയവനായിരുന്നു ഇദ്ദേഹം. പ്രസസ്ത നോവലിസ്റ്റ് ആര്‍.കെ. നാരായണ്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്.
ബാലസാഹിത്യകാരിയായ കമലയാണ് ഭാര്യ. 2005 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മ വിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ലക്ഷ്മണ്‍ രേഖ ഇദ്ദേഹത്തിന്റെ ആത്മ കഥയാണ്.