ന്യൂദല്‍ഹി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. മഞ്ജുളിന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ലോ എന്‍ഫോഴ്‌സ്‌മെന്റ് ട്വിറ്ററിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മഞ്ജുള്‍ തന്നെയാണ് തനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ട്വിറ്ററില്‍ നിന്ന് ലഭിച്ച ഇ മെയിലിന്റെ പകര്‍പ്പാണ് മഞ്ജുള്‍ ട്വീറ്റ് ചെയ്തത്.
‘ മോദീ സര്‍ക്കാര്‍ കീ ജയ്,’ എന്നാണ് മെയില്‍ പങ്കുവെച്ച് കൊണ്ട് മഞ്ജുള്‍ ട്വീറ്റ് ചെയ്തത്.
മഞ്ജുളിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്ത ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു നടപടിയും തങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് മഞ്ജുളിന് അയച്ച മെയിലില്‍ ട്വിറ്റര്‍ പറയുന്നത്.
വേണമെങ്കില്‍ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്നും ട്വിറ്റര്‍ മഞ്ജുളിനയച്ച മെയിലില്‍ നിര്‍ദേശിക്കുന്നുണ്ട്.
जय हो मोदी जी की सरकार की! pic.twitter.com/VylSsI2tVX
— MANJUL (@MANJULtoons) June 4, 2021
ഏതെങ്കിലും പ്രത്യേക ട്വീറ്റ് നീക്കം ചെയ്യണം എന്ന് പറയുന്നതിന് പകരം മഞ്ജുളിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ നടപടി എടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നിരവധി കാര്‍ട്ടൂണുകള്‍ മഞ്ജുള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് പലരും പങ്കുവെക്കുകയും ചെയ്തിരുന്നു.
#CoronavirusIndia #secondwave
My #cartoon for @firstpost
Telegram: https://t.co/0zuidd6Oiw pic.twitter.com/zXZmnAZd9v— MANJUL (@MANJULtoons) April 13, 2021
#Ayurveda VS #Allopathy
My #cartoon for @firstpost
Telegram: https://t.co/0zuidcPdqY pic.twitter.com/fMd58mx8m1— MANJUL (@MANJULtoons) May 26, 2021
അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. മഞ്ജുളിനെതിരായ കേന്ദ്രനീക്കത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇത് പരിഹാസ വാര്‍ത്തയാണെന്നാണ് കരുതിയിരുന്നതെന്നും കേന്ദ്ര നീക്കം അവിശ്വസനീയമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ കേന്ദ്രത്തെ പരിഹസിച്ച് കൊണ്ട് മുമ്പ് പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ മഞ്ജുള്‍ വീണ്ടും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു.
‘എന്നോട് ഐക്യപ്പെട്ടവര്‍ക്ക് വേണ്ടി വീണ്ടും പോസ്റ്റ് ചെയ്യുന്നു,’ എന്ന് പറഞ്ഞാണ് കൊവിഡ് വ്യാപിക്കുമ്പോഴും സോഷ്യല്‍ മീഡിയയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഓടുന്ന മോദിയുടെ കാര്‍ട്ടൂണ്‍ മഞ്ജുള്‍ പോസ്റ്റ് ചെയ്തത്.
A #cartoon I did on 29th April 2021 for my @Patreon readers. Posting it here for all those who have expressed solidarity with me. pic.twitter.com/rJKsq3P5S3
— MANJUL (@MANJULtoons) June 5, 2021
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Cartoonist Manjul gets Twitter notice saying Centre is seeking action against his handle