| Tuesday, 8th December 2015, 11:36 am

കാരറ്റ് പായസം

ഡൂള്‍ന്യൂസ് ഡെസ്‌ക്


പായസങ്ങളുടെ വിവിധങ്ങളായ പതിപ്പുകള്‍ ഒരു സദ്യയില്‍ തന്നെ നമ്മള്‍ ഉള്‍പ്പെടുത്താറുണ്ട്. പഴംപ്രഥമന്‍, സേമിയ, അരി,അട തുടങ്ങി നിരവധി പായസങ്ങള്‍ ഇവിടെയിതാ നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കാരറ്റ് പായസം ഉണ്ടാക്കുന്നവിധം. ഒന്നു ശ്രമിച്ചു നോക്കൂ..


ചേരുവകള്‍


കാരറ്റ് ചുരണ്ടിയത്- 2 കപ്പ്
പാല്‍- രണ്ട് കപ്പ്
പഞ്ചസാര- അര കപ്പ്
നെയ്യ്- അര ടേബിള്‍ സ്പൂണ്‍ + അര ടീസ്പൂണ്‍
കശുവണ്ടി- എട്ടെണ്ണം പൊട്ടിച്ചത്
കുങ്കുമം- നാല് ഇതള്‍
എലയ്ക്കപ്പൊടി-  കാല്‍ ടീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം


1. ഒരു പാത്രത്തില്‍ അര ടേബിള്‍ സ്പൂണ്‍ നെയ് ചേര്‍ക്കുക. ചൂടായതിന് ശേഷം അതിലേക്ക് ചുരണ്ടിവെച്ച കാരറ്റ് ചേര്‍ക്കുക. അല്‍പ്പ നേരം വഴറ്റുക. ഇതിന് ഒരു 7-10 മിനിറ്റ് വേണ്ടിവരും. അതുവരെ ചെറുചൂടില്‍ നന്നായി ഇളക്കുക.

2. ഇതിലേക്ക് ഒരു കപ്പ് പാല്‍ ഒഴിച്ച് ചെറു ചൂടില്‍ തിളപ്പിക്കുക. കാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക. കാരറ്റ് വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിക്കുക. നന്നായി ഇളക്കുക.

3. ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എടുത്ത് അതിലേക്ക് കുങ്കുമപ്പൂ ചേര്‍ക്കുക.

4. അതിന് ശേഷം കുങ്കുമം ചേര്‍ത്തപാല്‍ കാരറ്റ് മിശ്രിതത്തിലേക്ക് ഒഴിക്കുക. അര കപ്പ് പാല്‍, എലയ്ക്കപ്പൊടി, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇത് കട്ടിയായി വരുമ്പോള്‍ ബാക്കിയുള്ള അരകപ്പ് പാല്‍ കൂടി ഇതിലേക്ക് ഒഴിക്കാം. എന്നിട്ട് തീ ഓഫാക്കുക.

5. ഒരു ചീന ചട്ടിയില്‍ നെയ് ചൂടാക്കി അതിലേക്ക് കശുവണ്ടിയിട്ട് വഴറ്റി പായസത്തിലേക്ക് ചേര്‍ക്കാം.

We use cookies to give you the best possible experience. Learn more