സിന്ധുവിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം നേടിയ കരോളിന മെറിനു സിന്ധുവിന്റെ സമ്മാന തുകയുടെ പത്ത് ശതമാനം മാത്രമാണ് സമ്മാനമായി ലഭിച്ചത്.
ന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.പി സിന്ധുവിനെ രാജ്യം സ്‌നേഹ സമ്മാനങ്ങള്‍ കൊണ്ട് മൂടിയിരുന്നു. എന്നാല്‍ സിന്ധുവിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം നേടിയ കരോളിന മെറിനു സിന്ധുവിന്റെ സമ്മാന തുകയുടെ പത്ത് ശതമാനം മാത്രമാണ് സമ്മാനമായി ലഭിച്ചത്.
Also read കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ധോണിയും യുവരാജും തമ്മിലുള്ള ബന്ധം
പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഭാഗമായി ദല്‍ഹിയിലെത്തിയ കരോളിന മെറിന്‍ തന്നെയാണ് തനിക്കു രാജ്യത്തു നിന്ന് കിട്ടിയ തുകയെ പറ്റി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. “ഞാന്‍ അറിഞ്ഞു അവള്‍ കോടീശ്വരിയായെന്ന്, വലിയ തുകയാണ് അത്. എനിക്ക് സ്പാനിഷ് സര്‍ക്കാരില്‍ നിന്നും കുറച്ച് തുക ലഭിച്ചു. എല്ലാം കൂട്ടി നോക്കിയാലും സിന്ധുവിന് ലഭിച്ചതിന്റെ പത്ത് ശതമാനം മാത്രമെ വരു” താരം പറഞ്ഞു. സ്‌പെയിനില്‍ ചിലയിടങ്ങളില്‍ മാത്രമാണ് ബാഡ്മിന്റണു ജനപ്രിയതയെന്നും. ഇന്ത്യയില്‍ ജനപ്രിയമാണെന്നു മാത്രമല്ല ബാഡ്മിന്റണിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് മാതൃക കൂടിയാണ് രാജ്യം എന്നും താരം കൂട്ടിച്ചേര്‍ത്തു.
കരോളിനയുടെ പരിശീലകനും സിന്ധുവിന്റെ സമ്മാന തുകയറിഞ്ഞ് അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഒളിമ്പിക്‌സ് വിജയികള്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു ഫെര്‍ണാഡോ റിവസിന്റെ പ്രതികരണം
റിയോ ഒളിമ്പിക്‌സില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സിന്ധുവിനെ കരോളിന പരാജയപ്പെടുത്തിയത്. സിന്ധുവിന് സമ്മാന തുകയിനത്തില്‍ രാജ്യത്ത് നിന്ന് 13 കോടിയോളം ലഭിച്ചപ്പോള്‍ കരോളിനയ്ക്ക് 70ലക്ഷം രൂപയായിരുന്നു ലഭിച്ചിട്ടുണ്ടായത്.