[] ബ്യൂണസ് അയറിസ്: 2014 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചപ്പോള്‍ യുവന്റസ് സ്‌ട്രൈക്കര്‍ കാര്‍ലോസ് ടവെസിന് സ്ഥാനം കണ്ടെത്താനായില്ല. കോച്ച് അലക്‌സാന്‍ണ്ട്രോ സബേല്ലയുമായുള്ള അസ്വാരസ്യങ്ങള്‍ കാരണമാണ് ടവെസിന് ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്നത്.
30 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടോട്ടനത്തിന്റെ വിംഗര്‍ എറിക്ക് ലമേലയും പി.എസ്.ജി മിഡ്ഫീല്‍ഡര്‍ സാവിയര്‍ പസ്‌റ്റോറുമാണ് ഒഴിവാക്കപ്പെട്ട മറ്റ് പ്രമുഖതാരങ്ങള്‍. അതേസമയം ഫ്രാങ്കോ ഡിസാന്റോ, ഗബ്രിയേല്‍ മെര്‍ക്കാര്‍ഡോ, ഫാബിയാന്‍ റിനാഡോ എന്നിവര്‍ക്ക് പ്രതിക്ഷിക്കാതെ ടീമില്‍ ഇടം നേടാനാനുമായി.
ഗോള്‍ കീപ്പര്‍മാരായി സെര്‍ജിയോ റൊമേറോ, മരിയാന അന്‍ഡുജാര്‍, അഗസ്റ്റിന്‍ ഓറിയോണ്‍ എന്നിവരെ തിരഞ്ഞെടുത്തു. സെര്‍ജിയോ അഗ്വേറോ, ലിയോണല്‍ മെസ്സി, ഗോണ്‍സാലോ ഹിഗ്വെയിന്‍, എസിക്വല്‍ ലാവേസി, റോഡ്‌റിഗോ പലാസിയോ, ഡി സാന്റോ എന്നിവരാണ് ഫോര്‍വേഡുകള്‍.
ഡിഫന്‍ഡര്‍മാരായി എസിക്ക്വില്‍ ഗാരെ, ഫെഡറിക്കോ ഫെര്‍ണാണ്ടസ്, മാര്‍ക്കോസ് റോജോ, പാബ്ലോ സബലേറ്റ, ജോസ് മരിയ ബസാന്റ, നിക്കോളാസ് ഒട്ടമെന്‍ഡി, ഹ്യൂഗോ കാമ്പഗാരോ, മാര്‍ട്ടിന്‍ ഡെമിഷിലിസ്, ഗബ്രിയേല്‍ മെര്‍ക്കാഡോ, ലിസാന്‍ഡ്രോ ലോപ്പസ് എന്നിവരെയും ടീമിലുള്‍പ്പെടുത്തി.
മിഡ്ഫീല്‍ഡിലേക്ക് ഫെര്‍ണാണ്ടോ ഗാഗോ, ലൂക്കാസ് ബിജിലിയ, സാവിയര്‍ മഷരാനോ, എവര്‍ ബനേഗ, എയ്ഞ്ചല്‍ ഡി മരിയ, മാക്‌സിമിലാനോ റോഡ്‌റിഗ്വേസ്, റിക്കാര്‍ഡോ അല്‍വരാസ്, അഗസ്‌റ്റോ ഫെര്‍ണാണ്ടസ്, എന്‍സോ പെരേസ്, ജോസ് സോസ, ഫാബിന്‍ റിന്വാഡോ എന്നിവരെയാണ് തിരഞ്ഞെടുത്തത്.