| Monday, 18th December 2023, 7:40 pm

ജൂഡിന്റെ മിന്നും ഫോം നിലനിര്‍ത്താന്‍ ഒരു പദ്ധതിയുണ്ട്; വെളിപ്പെടുത്തി റയല്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് റയല്‍ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടി. ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിലെ എപ്പോഴും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാനുള്ള തന്റെ പദ്ധതികള്‍ എന്തെല്ലാമാണെന്നാണ് ആന്‍സലോട്ടി പറഞ്ഞത്.

മത്സരങ്ങളില്‍ സ്ഥിരമായി ജൂഡിനെ ഫസ്റ്റ് ഇലവനില്‍ ഇറക്കാതെ പകരക്കാരനായി ടീമില്‍ കൊണ്ടുവരുകയാണ് തന്റെ പദ്ധതികളെന്നാണ് ആന്‍സലോട്ടി പറഞ്ഞത്.

‘ബെല്ലിങ്ഹാം മികച്ച പ്രകടനങ്ങള്‍ ടീമിനൊപ്പം പുറത്തെടുത്തതിനാല്‍ അവന്‍ മികച്ച താരമായി. എന്നാല്‍ അവന്റെ തോളില്‍ പരിക്കേറ്റതിനാല്‍ അവനെ ഞാന്‍ മത്സരത്തില്‍ പകരക്കാരനായി കൊണ്ട് വരണമെന്ന് തീരുമാനിച്ചു,’ ആന്‍സലോട്ടി വില്ലാറിയലിനെതിരായ മത്സരത്തിന് ശേഷം പറഞ്ഞു.

ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുന്നത്. റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനമാണ് ജൂഡ് കാഴ്ചവെച്ചത്. റയല്‍ മാഡ്രിഡിനായി ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ഗോളടി മേളം നടത്തി മികച്ച പ്രകടനമാണ് ജൂഡ് നടത്തിയത്. ഈ സീസണില്‍ 20 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ജൂഡ് അക്കൗണ്ടിലാക്കിയിട്ടുണ്ട്.

റയല്‍ മാഡ്രിഡില്‍ ഒരുപിടി മികച്ച റെക്കോഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോക്ക് റയല്‍ മാഡ്രിഡില്‍ ഉണ്ടായിരുന്ന റെക്കോഡ് ജൂഡ് മറികടന്നിരുന്നു. ലോസ് ബ്ലാങ്കോസിനായി ആദ്യ 10 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ തരാമെന്ന റോണോയുടെ റെക്കോഡ് ആയിരുന്നു ജൂഡ് മറികടന്നിരുന്നു.

അതേസമയം സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡ് തകര്‍ത്തത്.

റയലിനായി ജൂഡ് ബെല്ലിങ്ഹാം (25′), റോഡ്രിഗോ (37′), ഡയസ് (64′), ലൂക്ക മോഡ്രിച്ച്(67′) എന്നിവര്‍ ആണ് റയല്‍ മാഡ്രിഡിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ജയത്തോടെ 17 മത്സരങ്ങളില്‍ നിന്നും 42 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍. ലാ ലിഗയില്‍ ഡിസംബര്‍ 22ന് അലാവസിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

Content Highlight: Carlo Ancelotti talks about Jude Bellingham

We use cookies to give you the best possible experience. Learn more