ഓഗസ്റ്റ് 14 ബുധനാഴ്ച യുവേഫ സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രഡിന് വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അരങ്ങേറ്റം കുറിച്ചിരുന്നു. അറ്റലാന്റയ്ക്കെതിരെയുള്ള തന്റെ ആദ്യ മത്സരത്തില്‍ ക്ലബ്ബിന് വേണ്ടി ആദ്യ ഗോളും താരം സ്വന്തമാക്കി.
അറ്റ്‌ലാന്റയ്ക്കെതിരെ രണ്ട് ഗോളിന്റെ മിന്നും വിജയമാണ് ടീം സ്വന്തമാക്കിയത്. 59-ാം മിനിട്ടില്‍ ഫെഡറിക്കോ വാല്‍വെര്‍ഡെ ലീഡ് നേടിയ ശേഷം 68ാം മിനിട്ടിനുള്ളില്‍ എംബാപ്പെയും ഗോള്‍ നേടുകയായിരുന്നു.
മത്സരത്തിന് ശേഷം റയലിന്റെ മുഖ്യ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയോട് സീസണില്‍ എംബാപ്പെ എത്ര ഗോള്‍ നേടുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതിന് മറുപടി പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
‘എംബാപ്പെയ്ക്ക് 50 സീസണ്‍ ഗോളുകള്‍ നേടാനാകുമോ? ‘തീര്‍ച്ചയായും, ഇതിലും കൂടുതല്‍ സ്‌കോര്‍ ചെയ്യാനുള്ള നിലവാരം അവനുണ്ട്’
2023-24 സീസണ്‍ കിലിയന്‍ എംബാപ്പെയുടെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ സ്‌കോറിങ് സീസണായിരുന്നു. പി.എസ്.ജിക്ക് വേണ്ടിയുള്ള 48 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളും 10 അസിസ്റ്റുകളും താരം നേടി.
🛡️ @KMbappe
🛡️ @vinijr
🛡️ @BellinghamJude
🛡️ @RodrygoGoes#6SuperCups | #SuperCup pic.twitter.com/xHWowqDAQw— Real Madrid C.F. (@realmadrid) August 15, 2024
ഇതിനെല്ലാം പുറമെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊന്നായ കിലിയന്‍ എംബാപ്പയെ ക്ലബ്ബിലേക്ക് എത്തിച്ചപ്പോള്‍ റയല്‍ ട്രിപ്പിള്‍ സ്‌ട്രോങ്ങായിരിക്കുകയാണ്.
റയല്‍ മാഡ്രഡില്‍ തനിക്കൊപ്പം വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരുമായുള്ള കൂട്ടുകെട്ട് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുമെന്നത് ഉറപ്പാണ്.
കളിക്കളത്തില്‍ റയലിന് വമ്പന്‍ ആരാധക പിന്തുണയും ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവരെ മറികടക്കാന്‍ എതിര്‍ ടീം നന്നായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും എന്നതും സത്യം.
Content Highlight: Carlo Ancelotti Taking About Kylian Mbappe