കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് കീഴടങ്ങിയത്.
ആദ്യ പാദത്തില്‍ നടന്ന സെമിയില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ ആകെ 5-1 എന്ന ഗോള്‍ മാര്‍ജിനിലാണ് സിറ്റി ഫൈനല്‍ പ്രവേശനം ഉറപ്പിച്ചിച്ചത്.
ഈ തോല്‍വിക്ക് പിന്നാലെ റയലിന്റെ മാനേജര്‍ സ്ഥാനത്ത് നിന്ന് കാര്‍ലോ ആന്‍സെലോട്ടി പുറത്താകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ അടുത്ത സീസണിലും റയല്‍ മാഡ്രിഡിന്റെ മാനേജറായി തുടരുമെന്ന് പറയുകയാണിപ്പോള്‍ കാര്‍ലോ ആന്‍സെലോട്ടി. താന്‍ ചുമതലയിലുണ്ടായിരുന്ന കഴിഞ്ഞ രണ്ട് സീസണുകള്‍ അവിസ്മരണീയമാണെന്നും, ടീമിന്റെ പുതിയ തലമുറയിലേക്കുള്ള മാറ്റം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി ഇ.എസ്.പി.എന്‍ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
‘എനിക്ക് 2024 ജൂണ്‍ 30 വരെ ഒരു കരാറുണ്ട്. അതുവരെ തുടരാനാണ് ആഗ്രഹം. ഈ സീസണില്‍ എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ വിലയിരുത്തുകയാണ്,’ ആന്‍സെലോട്ടി പറഞ്ഞു.
2021-22ല്‍ മാഡ്രിഡിന്റെ ചുമതല ആന്‍സെലോട്ടി ഏറ്റെടുക്കുന്നത്. ആദ്യ സീസണില്‍ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് എന്നീ ഇരട്ടക്കിരീടം ടീമിന് സമ്മാനിക്കാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ഈ സീസണില്‍ മോശം പ്രകടനമാണ് റയല്‍ കാഴ്ചവെച്ചത്.
Content Highlight: Carlo Ancelotti Says himself will lead Real Madrid next season