ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയല്‍ മാഡ്രിഡിന്റെ തന്ത്രങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടി.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ സ്‌ട്രൈക്കറെ സൈന്‍ ചെയ്യില്ലെന്നാണ് ആന്‍സലോട്ടി പറഞ്ഞത്.
‘ഈ സമ്മറില്‍ പുതിയ ഒരു സ്‌ട്രൈക്കറെ സൈന്‍ ചെയ്യുന്നില്ല. ക്ലബ്ബ് ഈ സമ്മറിലേക്കുള്ള ടീമിനെ ആസൂത്രണം ചെയ്തിട്ടുണ്ട്. അത്രമാത്രമേ പറയാനുള്ളു എല്ലാം നല്ലതിനാണ്,’ ആന്‍സലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഈ സമ്മറില്‍ ലോസ് ബ്ലാങ്കോസ് അഞ്ച് പുതിയ സൈനിങ്ങുകളാണ് നടത്തിയത്.
ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിനെ ഈ സീസണിൽ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് എറെ ശ്രേദ്ധേയമായിരുന്നു. ലോസ് ബ്ലാങ്കോസിനൊപ്പം മിന്നും ഫോമിലാണ് ജൂഡ് കളിച്ചത്. ഇംഗ്ലീഷ് താരത്തിന്റെ വരവോട് കൂടി ഒരുപിടി മികച്ച റെക്കോഡ് നേട്ടങ്ങളും ജൂഡ് സ്വന്തമാക്കിയിരുന്നു.
ഈ സീസണില്‍ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടകാരനായ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമ റയല്‍ മാഡ്രിഡ് വിട്ട് സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരുന്നു. റയലിന്റെ സ്റ്റാര്‍ ഫോര്‍വേഡ് ബെന്‍സെമയ്ക്ക് പകരമായി എസ്പാനിയോളില്‍ നിന്നും ലോണില്‍ ജോസെലുവിനെ റയല്‍ ടീമിലെത്തിച്ചിരുന്നു.
റയലിനായി ഈ സീസണില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരങ്ങളായ റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടി 4-4-2 എന്ന ശൈലിയിലാണ് നിലവില്‍ കളിക്കുന്നത്. ഈ സീസണില്‍ 15 ഗോളുകളും നാല് അസിസ്റ്റുകളും ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ് റയല്‍ മാഡ്രിഡിന്റെ ടോപ് സ്‌കോറര്‍. അതേസമയം പത്തു ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടി ബ്രസീലിയന്‍ താരം റോഡ്രിഗോയും മിന്നും ഫോമിലാണ്
ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മനില്‍ നിന്നും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെ ടീമില്‍ എത്തിക്കാനുള്ള അവസാന ശ്രമങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ലാ ലിഗയില്‍ 15 മത്സരങ്ങളില്‍ നിന്നും 38 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആന്‍സലോട്ടിയും കൂട്ടരും.
Content Highlight: Carlo Ancelotti reveals the plans of Summer transfer window.