സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിലെ വമ്പൻ ക്ലബ്ബുകളിലൊന്നായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡോ. റയൽ മാഡ്രിഡിനായി മിന്നും പ്രകടനം കാഴ്ചവെച്ച താരത്തെ ക്ലബ്ബിന്റെ ഇതിഹാസമായാണ് കണക്കാക്കുന്നത്.
എന്നാൽ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്കും പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും പോയ താരത്തിന് റയലിലേക്ക് തിരിച്ചു പോകാൻ തടസമായതാരെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയാണ് ക്ലബ്ബിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവിന് വഴിമുടക്കിയായത്.
ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്നും 2021ൽ പിരിഞ്ഞതിന് ശേഷം റയൽ മാഡ്രിഡിലേക്ക് മടങ്ങിപ്പോവാൻ റൊണാൾഡോ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആ ശ്രമങ്ങളോട് ക്ലബ്ബ് പ്രസിഡന്റായിരുന്ന ഫ്ലോറന്റീനോ പെരസ് താത്പര്യം കാട്ടിയിരുന്നില്ല.
പിന്നീട് യുണൈറ്റഡിൽ നിന്ന് വഴിപിഴിഞ്ഞ ശേഷവും തന്റെ ഏജന്റായിരുന്ന ജോർജ് മെൻഡിസ് വഴി റൊണാൾഡോ റയലിലേക്ക് ചേക്കേറാൻ ശ്രമിച്ചിരുന്നു അതിനും റയലിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ലഭിച്ചിരുന്നില്ല.
ഇതിന് പിന്നിൽ പ്രവർത്തിച്ചത് കാർലോ ആൻസലോട്ടിയാണെന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം റയൽ മാഡ്രിഡിനായി 438 മത്സരങ്ങളിൽ നിന്നും 450 ഗോളുകളാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. കൂടാതെ താരത്തിന്റെ മികവിൽ തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.
നിലവിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിൽ കളിക്കുന്ന റൊണാൾഡോയുടെ മൊത്തം ഗോൾ നേട്ടം പത്തായിട്ടുണ്ട്.
Content Highlights: Carlo Ancelotti prevented ronaldo’s real madrid return