സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായുള്ള 2026 വരെ പുതിയ കരാര്‍ ഒപ്പുവെച്ച് കാര്‍ലോ ആന്‍സലോട്ടി. അടുത്ത ജൂണോടുകൂടി ആന്‍സലോട്ടിയുടെ റയല്‍ മാഡ്രിഡിനൊപ്പമുള്ള കരാര്‍ അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ ബോസ് റയല്‍ മാഡ്രിഡ് വിടുമെന്ന വാര്‍ത്തകള്‍ ശക്തമായി നിലനിന്നിരുന്നു.
കാര്‍ലോ ആന്‍സലോട്ടി ബ്രസീലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായ ചുമതല ഏല്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടായിരുന്നു ആന്‍സലോട്ടി റയല്‍ മാഡ്രിഡില്‍ തന്റെ യാത്ര തുടരാന്‍ തീരുമാനിച്ചത്.
🚨⚪️ BREAKING: Carlo Ancelotti has signed new deal at Real Madrid valid until June 2026. pic.twitter.com/MXcdpP0ZHl
ലോസ് ബ്ലാങ്കോകോസിനൊപ്പം പുതിയ കരാര്‍ ഒപ്പുവെച്ചതിന്റെ സന്തോഷവും കാര്‍ലോ ആന്‍സലോട്ടി പങ്കുവെച്ചു. തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു റയല്‍ പരിശീലകന്‍.
‘ഇന്ന് ഒരു സന്തോഷകരമായ ദിവസമാണ്. മികച്ച വിജയങ്ങള്‍ നേടാനായി ഞാനും റയല്‍ മാഡ്രിഡും ഒരുമിച്ച് ഞങ്ങളുടെ യാത്ര തുടരുന്നു. എല്ലാവര്‍ക്കും നന്ദി,’ ആന്‍സലോട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Hoy es un día feliz. El Real Madrid y yo continuamos nuestro camino juntos en busca de nuevos y mayores éxitos. Gracias a todos y Hala Madrid!! pic.twitter.com/Jtq3lP6ons
ഫ്രഞ്ച് ഇതിഹാസം സിനദീന്‍ സിദാന്റെ പകരക്കാരനായാണ് കാര്‍ലോ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2021ല്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയ ആന്‍സലോട്ടിയുടെ കീഴില്‍ മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡ് നടത്തിയത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം ട്രോഫികള്‍ നേടുന്ന മാനേജര്‍ എന്ന റെക്കോഡ് ആന്‍സലോട്ടിയുടെ പേരിലാണ്. ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനൊപ്പവും റയല്‍ മാഡ്രിഡിനൊപ്പവും രണ്ടുതവണയാണ് ആന്‍സലോട്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.
അതേസമയം ഈ സീസണില്‍ റയല്‍ മാഡ്രിഡ് മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ലാ ലിഗയില്‍ 18 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 14 വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയും അടക്കം 45 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ജിറൊണക്കും ഇത്രതന്നെ പോയിന്റ് ആണുള്ളത്. എന്നാല്‍ ഏഴു ഗോളുകള്‍ക്ക് ലോസ് ബ്ലാങ്കോസ് ആണ് മുന്നിട്ടുനില്‍ക്കുന്നത്.
ജനുവരി മൂന്നിന് മൊല്ലോര്‍ക്കയുമായാണ് റയലിന്റെ അടുത്ത മത്സരം. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം നടക്കുക.
Content Highlight: Carlo Ancelotti extended his contract with Real Madrid until 2026.