സ്പാനിഷ് ടോപ്പ് ടയര്‍ ഫുട്ബോള്‍ ലീഗായ ലാ ലിഗയിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാള്‍ഡോ. റയല്‍ മാഡ്രിഡിനായി മിന്നും പ്രകടനം കാഴ്ചവെച്ച താരത്തെ ക്ലബ്ബിന്റെ ഇതിഹാസമായാണ് കണക്കാക്കുന്നത്.
എന്നാല്‍ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്കും പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും പോയ താരത്തിന് റയലിലേക്ക് തിരിച്ചു പോകാന്‍ തടസമായതാരെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റയല്‍ മാഡ്രിഡ് പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയാണ് ക്ലബ്ബിലേക്കുള്ള റൊണാള്‍ഡോയുടെ തിരിച്ചുവരവിന് വഴിമുടക്കിയായത്.
ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നും 2021ല്‍ പിരിഞ്ഞതിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് മടങ്ങിപ്പോവാന്‍ റൊണാള്‍ഡോ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആ ശ്രമങ്ങളോട് ക്ലബ്ബ് പ്രസിഡന്റായിരുന്ന ഫ്ളോറന്റീനോ പെരസ് താത്പര്യം കാട്ടിയിരുന്നില്ല.
പിന്നീട് യുണൈറ്റഡില്‍ നിന്ന് വഴിപിഴിഞ്ഞ ശേഷവും തന്റെ ഏജന്റായിരുന്ന ജോര്‍ജ് മെന്‍ഡിസ് വഴി റൊണാള്‍ഡോ റയലിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിരുന്നു അതിനും റയലിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
അതേസമയം, റൊണാള്‍ഡോയെ തേടി 17ാം ഗിന്നസ് റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്. ഒരു കായികതാരമെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വരുമാനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് റോണോ പുതുതായി സ്വന്തമാക്കിയത്. ലയണല്‍ മെസിയെ പിന്തള്ളിയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ നേട്ടം.
ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോബ്‌സിന്റെ പട്ടികയിലും ഒന്നാമതാണ് റൊണാള്‍ഡോ. തുടര്‍ച്ചയായ മൂന്നാം തവണയും റൊണാള്‍ഡോക്ക് ഒന്നാമതെത്താനായി. 2023 മെയ് ഒന്ന് വരെ 12 മാസങ്ങളില്‍, അല്‍ നാസര്‍ ഫോര്‍വേഡിന്റെ വരുമാനം ഏകദേശം 136 മില്യണ്‍ ഡോളറാണ്. റോണോയുടെ വരുമാനത്തില്‍ 46 മില്യണ്‍ ഡോളര്‍ ഓണ്‍ ഫീല്‍ഡും 90 മില്യണ്‍ ഡോളര്‍ ഓഫ് ഫീല്‍ഡില്‍ നിന്നുമാണ്.
Content Highlights: Carlo Ancelotti blocks Real Madrid from signing with Cristiano Ronaldo