ശ്രദ്ധിക്കുക, താങ്കള്‍ ചാറ്റ് ചെയ്യുന്നത് വ്യാജനോടായിരിക്കാം
Big Buy
ശ്രദ്ധിക്കുക, താങ്കള്‍ ചാറ്റ് ചെയ്യുന്നത് വ്യാജനോടായിരിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2014, 8:40 pm

[share]

[] ലോകമെങ്ങുമുള്ള ഫെയ്‌സ്ബുക്ക് അംഗങ്ങളില്‍ 10 കോടി വ്യാജന്മാരും. അതില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍!

തങ്ങളുടെ അംഗങ്ങളില്‍ എത്രപേര്‍ വ്യാജന്‍മാരാകാമെന്ന കണക്ക് ഫെയ്‌സ്ബുക്ക് പുറത്തുവിടുകയായിരുന്നു. യു.എസ്. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച രേഖയിലാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഫെയ്‌സ്ബുക്കിന്റെ മാനദണ്ഡമനുസരിച്ച് ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിനെ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് ആയാണ് കണക്കാക്കുക.

അതേസമയം യഥാര്‍ത്ഥ വ്യാജന്മാരുടെ എണ്ണം ഔദ്യോഗിക കണക്കിനേക്കാള്‍ കൂടാന്‍ സാധ്യതയുണ്ട്. വിവിധ പേരുകളിലും വിവിധ മെയില്‍ അക്കൗണ്ടുകള്‍ വഴിയും വ്യാജ പ്രൊഫൈല്‍ തുടങ്ങുന്ന എത്ര പേരെ കണ്ടെത്താന്‍ ഫെയ്‌സ്ബുക്കിന് കഴിയും എന്നത് ചോദ്യചിഹ്നമാണ്.

ഫെയ്‌സ്ബുക്കിന്റെ കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് ഉപയോക്താക്കളില്‍ 4.3 ശതമാനം മുതല്‍ 7.9 ശതമാനം വരെ ഇത്തരം വ്യാജ അംഗത്വം ഉപയോഗിക്കുന്നവരാണ്. ഫെയ്‌സ്ബുക്കില്‍ മാത്രമല്ല മറ്റ് സോഷ്യല്‍ മീഡിയകളിലും വ്യാജന്മാരുടെ ഇടപെടല്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.