|

നടന്‍ വിക്രം ആശുപത്രിയില്‍; ഹൃദയാഘാതമെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ വിക്രമിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകള്‍.

ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊവിഡ് മുക്തനായതിനെ തുടര്‍ന്ന ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെനന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വിവിധ തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Cardiac Arrest, Actor Vikram Hospitalized

Latest Stories