| Monday, 29th January 2018, 11:42 am

ഗ്രാമി പുരസ്‌കാരവേദിയില്‍ തിളങ്ങി ബ്രൂണോ മാഴ്സും കെന്‍ട്രിക്ക് ലാമറും; സ്വന്തമാക്കിയത് പത്തു പുരസ്‌കാരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗ്രാമി പുരസ്‌കാരവേദിയില്‍ തിളങ്ങി ബ്രൂണോ മാഴ്സും കെന്‍ട്രിക്ക് ലാമറും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ പത്ത് പുരസ്‌കാരങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്. സോങ്ങ് ഓഫ് ദ ഇയര്‍, ആല്‍ബം ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങളാണ് ഇരുവരെയും തേടിയെത്തിയത്.

24 കെ മാജിക് എന്ന ആല്‍ബം റെക്കോര്‍ഡ് ഓഫ് ദി ഇയറായും, ആല്‍ബം ഓഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടു. ദാറ്റ്സ് വാട്ട് ലൈക്ക് എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബ്രൂണോയിലെത്തിച്ചത്.

മികച്ച റാപ്പ് ആല്‍ബം, മ്യൂസിക് വീഡിയോ, റാപ്പ് സോങ്ങ്, റാപ്പ് പെര്‍ഫോര്‍മന്‍സ്, റാപ്പ് ഓര്‍ സങ്ങ് പെര്‍ഫോര്‍മന്‍സ് എന്നീ വിഭാഗങ്ങളില്‍ കെന്‍ട്രിക്ക് ലാമര്‍ പുരസ്‌കാരം നേടി. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം അലൈസിയ കാര നേടി. 84 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മികച്ച പേപ്പ് വോക്കല്‍ ആല്‍ബമായി ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്റ ഡിവൈഡിനെ തിരഞ്ഞെടുത്തു. പോപ് സോളോ പെര്‍ഫോര്‍മന്‍സിനുള്ള പുരസ്‌കാരവും എഡ് ഷീരനു തന്നെയാണ്. മികച്ച റോക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം ദ വാര്‍ ഓണ്‍ ഡ്രഗ്സിന്റെ എഡീപ്പര്‍ അണ്ടര്‍സ്റ്റാന്റിങ്ങിനാണ്.

We use cookies to give you the best possible experience. Learn more