സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും നല്‍കുന്നത് മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍
എ പി ഭവിത

സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സപ്ലൈക്കോയും കണ്‍സ്യൂമര്‍ഫെഡും വിറ്റഴിക്കുന്നത് മായം ചേര്‍ത്ത ഭക്ഷ്യധാന്യങ്ങള്‍.
സപ്ലൈകോ ഓണച്ചന്തകളിലൂടെ വിറ്റഴിച്ച ഭക്ഷ്യധാന്യങ്ങളില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ കണ്‍സ്യൂമര്‍ഫെഡിലെ പയര്‍വര്‍ഗ്ഗങ്ങളും ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തി. റോഡമിന്‍ അടക്കമുള്ള മാരക രാസവസ്തുക്കളാണ് സപ്ലൈകോയിലെ ഭക്ഷ്യധാന്യങ്ങളില്‍ നിന്നും ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കണ്‍സ്യൂമര്‍ഫെഡിലെ പയറുവര്‍ഗ്ഗങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് വിജിലന്‍സ് പരിശോധനയിലാണ് തെളിഞ്ഞത്. തുവരപ്പരിപ്പ്, വന്‍പയര്‍, ചെറുപയര്‍, എന്നിവയാണ് ഗുണനിലാവരമില്ലാത്തവയാണെന്ന കണ്ടെത്തിയിരിക്കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഓണച്ചന്തകളിലൂടെ സപ്ലൈകോ പൊതുജനങ്ങള്‍ക്കായി വിറ്റഴിച്ച ഭക്ഷ്യധാന്യങ്ങളില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സപ്ലൈകോ അന്വേഷണം ആരംഭിച്ചു. മല്ലി, തുവരപ്പരിപ്പ് എന്നിവയിലാണ് മായം കലര്‍ത്തിയതായി കണ്ടെത്തിയിരിക്കുന്നത്.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.