തേനി: തമിഴ്നാട് തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളാണ് മരിച്ചത്.
തേനി പെരിയകുളത്താണ് സംഭവമുണ്ടായത്. വേളാങ്കണ്ണിയില്‍ പോയി മടങ്ങി വരുന്ന വഴിയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ.ജെ കാഞ്ഞിരത്തിങ്കല്‍, ജോബിഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പി.ഡി ഷാജിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlight: Car accident in Theni; Three Malayalis died