കൊല്ലം: കൊല്ലം അഞ്ചലില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഒരു വിദ്യാര്‍ഥിയുടെയും ഒന്നര വയസ്സുകാരിയുടെയും നില അതീവ ഗുരുതരമാണ്.
കൊല്ലം ഏറം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഒന്നര വയസ്സുകാരിയെക്കുറിച്ചു കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല. നിലവില്‍ പരിക്കേറ്റവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
വേനലവധിക്കുശേഷം ഇന്ന് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ദിവസമായിരുന്നു.