ടെൽ അവീവ് : ഹമാസ് ബന്ധികളാക്കിയ ഇസ്രഈലി തടവുകാരെ മോചിപ്പിക്കാന് ഇടപെടല് നടത്തണമെന്നാവശ്യപ്പെട്ട് ഇസ്രഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ വസതിയിലേക്ക് തടവുകാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം.
ടെൽ അവീവ് : ഹമാസ് ബന്ധികളാക്കിയ ഇസ്രഈലി തടവുകാരെ മോചിപ്പിക്കാന് ഇടപെടല് നടത്തണമെന്നാവശ്യപ്പെട്ട് ഇസ്രഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ വസതിയിലേക്ക് തടവുകാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം.
തടവുകാരെ മോചിപ്പിക്കാൻ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് വലതുപക്ഷ മന്ത്രിസഭയോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇസ്രഈൽ ഫലസ്തീനിൽ നടത്തുന്ന യുദ്ധം നാലാം മാസവും തുടരുമ്പോഴാണ് ഇസ്രഈലി തടവുകാരുടെ കുടുംബങ്ങളുടെ പ്രതിഷേധം. കുടുംബങ്ങളെ
പ്രതിനിധീകരിക്കുന്ന നൂറിലധികം തടവുകാരുടെ കുടുംബങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇസ്രഈലി പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് സമരം നടത്തിയത്. തടവുകാരെ മോചിപ്പിക്കാനായുള്ള ഇസ്രഈലി സർക്കാരിൻറെ ഇടപെടലുകളെ അവർ ചോദ്യം ചെയ്തു.
ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധം തടവുകാരുടെ ജീവിതത്തെ കൂടുതൽ അപകടത്തിലാക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നതായി അവർ പറഞ്ഞു. ‘ആദ്യത്തെ 115 ദിവസം ഞങ്ങൾ യാചിച്ചു. ഇപ്പോൾ അവരെ മോചിപ്പിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്’. ഇസ്രഈൽ സർക്കാരിന്റെ ഇടപെടലുകളിൽ അവർ അസംതൃപ്തി രേഖപ്പെടുത്തി.
ഇസ്രഈൽ മുൻ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഗാഡി ഐസെൻകോട്ടും യുദ്ധം നിർത്തുന്നത് മാത്രമാണ് തടവുകാരെ മോചിപ്പിക്കാൻ ഉള്ള ഏക വഴി എന്ന് അഭിപ്രായപ്പെട്ടിരുന്നു.
തടവുകാരെ മോചിപ്പിക്കണം എന്നാവിശ്യപ്പെട്ടുള്ള പ്രതിഷേധം സ്വന്തം രാജ്യത്ത് നിന്ന് നെതന്യാഹു അമിമുഖീകരിക്കുന്ന സമ്മർദങ്ങളിലൊന്നാണ്.
ഇസ്രഈൽ നടത്തുന്ന യുദ്ധത്തെ കുറിച്ച് തന്റെ വലതുപക്ഷ ഭരണസഖ്യത്തെ ബോധിപ്പിക്കുന്നത്തിലും അദ്ദേഹം സമ്മർദം നേരിടുന്നുണ്ട്. ഹമാസിനെതിരെ പൂർണമായി വിജയംകൈവരിക്കുമെന്ന് പറഞ്ഞെങ്കിലും എങ്ങനെ വിജയിക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഹമാസിനെ ഇല്ലാതാക്കിയാൽ മാത്രമേ തടവുകാരുടെ മോചനം സാധ്യമാവുകയുള്ളൂ എന്നാണ് അദ്ദേഹം തറപ്പിച്ചു പറഞ്ഞത്.
പക്ഷേ തടവുകാരുടെ മോചനത്തിനായുള്ള പ്രചാരണം ബന്ധുക്കൾ ശക്തമാക്കുകയാണ്.
ഫലസ്തീനികൾക്കെതിരായി ഇസ്രഈൽ ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾ മറുപടിയൊന്നോളം അധിനിവേശരാജ്യത്തിനെതിരെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് ഒക്ടോബർ ഏഴ് മുതൽ ഇസ്രയേൽ ഭരണകൂടം യുദ്ധം ആരംഭിച്ചത്.
ഇസ്രഈൽ തടവിലാക്കിയ 240 ഫലസ്തീൻ പൗരന്മാരെയും ഗസയിലെ 81 ഇസ്രഈൽ പൗരന്മാരും 24 വിദേശികളും ഉൾപ്പെടെയുള്ള 105 യുദ്ധത്തടവുകാരെയും നേരത്തെ മോചിപ്പിച്ചിരുന്നു.
ഗസയിൽ ഇപ്പോഴും തങ്ങളുടെ 137 പൗരന്മാർ തടവിലുണ്ടെന്ന് ഇസ്രഈൽ വിശ്വസിക്കുന്നു. അതേസമയം ഇസ്രഈലി ജയിലുകളിൽ 7000 ഫലസ്തീനികൾ കുറ്റം ചുമത്താതെ തടവിൽ കഴിയുന്നുണ്ട് എന്ന് കരുതപ്പെടുന്നു.
Content Highlight: Captives’ families protest outside Netanyahu’s home, calling for truce-for-captives deal