| Wednesday, 30th August 2023, 10:44 pm

മറ്റുള്ളവര്‍ വീണാലും ഞാന്‍ വാഴും! ക്യാപ്റ്റന്‍ ഓണ്‍ ഡ്യൂട്ടി!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മര്‍ക്രം ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം തന്നെ പാളിയിരുന്നു. ഓപ്പണര്‍ ട്രാവിസ് ഹെഡിനെ മൂന്നാം പന്തില്‍ തന്നെ ലിസാഡ് വില്യംസ് പറഞ്ഞയച്ചു. ആറ് റണ്‍സാണ് താരം നേടിയത്. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ നായകന്‍ മിച്ചല്‍ മാര്‍ഷ് മത്സരം ഓസീസിന്റെ വരുതിയിലാക്കുകയായിരുന്നു.

ഓപ്പണര്‍ മാറ്റ് ഷോര്‍ട്ടിനെ സാക്ഷിയാക്കിയായിരുന്നു മാര്‍ഷിന്റെ അഴിഞ്ഞാട്ടം. 11 പന്തില്‍ 20 റണ്‍സുമായി ഷോര്‍ട്ട് മടങ്ങിയെങ്കിലും മാര്‍ഷ് തന്റെ വെടിക്കെട്ട് തുടരുകയായിരുന്നു. വെറും 22 പന്തില്‍ നിന്നും താരം അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

ഷോര്‍ട്ടിന് ശേഷം ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസും മാര്‍കസ് സ്‌റ്റോയ്‌നിസും രണ്ടക്കം കടക്കാതെ മടങ്ങിയിരുന്നു. എന്നാല്‍ പിന്നിടെത്തിയ ടിം ഡേവിഡുമായി മാര്‍ഷ് ഓസീസ് സ്‌കോര്‍ പടത്തുയര്‍ത്തുകയാണ്. എട്ട് ഫോറും രണ്ട് സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്.

16 പന്തില്‍ 32 റണ്‍സുമായി മികച്ച ബാറ്റിങ്ങാണ് ടിം ഡേവിഡ് നടത്തുന്നത്. 31 പന്തില്‍ 59 റണ്‍സാണ് നിലവില്‍ മാര്‍ഷിന്റെ സ്‌കോര്‍.

12.3 ഓവര്‍ കഴിഞ്ഞപ്പോള്‍ 137ന് നാല് എന്ന നിലയിലാണ് ഓസീസ്. മൂന്ന് ട്വന്റി-20 മത്സരമാണ് പരമ്പരയിലുള്ളത്. ടി-20 പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇരു ടീമുകള്‍ തമ്മില്‍ കളിക്കും.

Content Highlight: Captain Mitchell Marsh on Fire Against Southafrica

Latest Stories

We use cookies to give you the best possible experience. Learn more