Advertisement
Entertainment
കാത്തിരിപ്പിന് വിരാമം, ധനുഷ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 06, 07:55 am
Saturday, 6th January 2024, 1:25 pm

2024ല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ക്യാപ്റ്റന്‍ മില്ലര്‍. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും മുഖ്യവേഷത്തിലെത്തുന്നുണ്ട്. റോക്കി, സാനി കായിധം എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ധനുഷിന്റെ മേക്കോവര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ വിപ്ലവനായകന്റെ കഥ പറയുന്ന ക്യാപ്റ്റന്‍ മില്ലറില്‍ പ്രിയങ്ക അരുള്‍ മോഹനാണ് നായിക.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറത്തിറങ്ങും. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അരുണ്‍ ത്യാഗരാജനുമാണ് ചിത്രം നിര്‍മിക്കുന്നത്. സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ എന്നിവരാണ്. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനുമാണ്

വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ജനുവരി 12ന് പൊങ്കല്‍ റിലീസായി തിയറ്റേറുകളിലെത്തും.

Content Highlight: Captain Miller trailer update