അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
world
അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th June 2018, 7:22 am

വാഷിംഗ്ടണ്‍: അമേരിക്കയില പ്രാദേശിക മാധ്യമസ്ഥാപനത്തില്‍ വെടിവെയ്പ്പ്. ശക്തമായ വെടിവെയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു.

മേരിലാന്‍ഡിലെ അന്നാപൊളിസിലെ മാധ്യമസ്ഥാപനത്തിലാണ് വെടിവെയ്പ്പ് നടന്നത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


ALSO READ: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അക്രമം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


അക്രമം നടത്തിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമേരിക്കയിലെ പ്രാദേശിക പത്രമായ കാപിറ്റല്‍ ഗസറ്റയുടെ ഹെഡ്‌കോര്‍ട്ടേഴ്‌സിലാണ് വെടിവെപ്പ് നടന്നത്.

തോക്കുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിന്റെ ചില്ലുവാതില്‍ തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവെച്ചത്. ഷോട്ട് ഗണ്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് നിറയൊഴിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.


ALSO READ: കേരളത്തില്‍ നിന്നുള്ള കാഴ്ച പ്രതീക്ഷ പകരുന്നത്; നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍


സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ രണ്ട് സംസ്ഥാന പാതകള്‍ അധികൃതര്‍ അടയ്ക്കുകയും ചെയ്തു. പത്രത്തിന്റെ ഓഫീസില്‍ നിന്ന് ജീവനക്കാരെ മുഴുവന്‍ പുറത്തെത്തിച്ചിട്ടുണ്ട്. യു.എസിലെ മറ്റ് മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

 

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.