| Thursday, 1st November 2018, 2:19 pm

റാഫേല്‍ വിമാനങ്ങളുടെ വില സുപ്രീംകോടതിയിലും വെളിപ്പെടുത്താനാകില്ല: കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ വിമാനങ്ങളുടെ വില പൂര്‍ണ്ണമായും സുപ്രീംകോടതിയിലും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂവെന്ന നിലപാടിലാണ് കേന്ദ്രമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടപാടിലെ തീരുമാനങ്ങള്‍ മാത്രം പരിശോധിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ALSO READ: “യെദ്യൂരപ്പയും ബി.ജെ.പിയും ചതിച്ചു”; തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പത്രിക പിന്‍വലിച്ച് പാര്‍ട്ടി വിട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി

എന്നാല്‍ അധിക സാങ്കേതിക സംവിധാനങ്ങള്‍ക്ക് നല്‍കിയ വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം വന്നത്. ഇടപാടില്‍ സി.ബി.ഐ അന്വേഷണത്തിന് കാത്തിരിക്കേണ്ടിവരുമെന്നും കോടതി വിശദമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more