Advertisement
National
15 ലക്ഷം കിട്ടുമോയെന്നൊന്നും പറയാനാവില്ല; മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ മറുപടി പറയാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 23, 04:11 pm
Monday, 23rd April 2018, 9:41 pm

ന്യൂദല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മറുപടി പറയാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇത് വിവരാവകാശ നിയമത്തിന് കീഴില്‍ വരില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര വിവരാവകാശ കമ്മീഷന് മുന്നില്‍ വ്യക്തമാക്കി.

നോട്ടുനിരോധനസമയത്ത് വിവരാവകാശ പ്രവര്‍ത്തകനായ മോഹന്‍ കുമാര്‍ ശര്‍മ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായായിരുന്നു പി.എം.ഒയുടെ വിശദീകരണം. നേരത്തെ മോഹന്‍ കുമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.


Also Read:  ദേശീയപാതാ വികസനം; ഭൂമിയേറ്റെടുപ്പ് സര്‍വേയില്‍ പാകപ്പിഴവുണ്ടെന്ന് സ്പീക്കര്‍


റിസര്‍വ് ബാങ്കിനെയും മോഹന്‍ കുമാര്‍ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു മോഹന്‍ കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്നെ വിജയിപ്പിച്ചാല്‍ ഓരോ ഇന്ത്യക്കാരാന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദി വ്യാപകമായി പ്രസംഗിച്ചിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തിലേറിയതിന് ശേഷം ഈ വാഗ്ദാനത്തെക്കുറിച്ച് മോദിയും ബി.ജെ.പിയും മൗനത്തിലായിരുന്നു.

WATCH THIS VIDEO: