| Monday, 17th August 2020, 9:55 pm

പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പേ കാണാനില്ല, കാരണമറിയാതെ അപ്രത്യക്ഷമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചവരാണ് ഗൂഗിള്‍ പേ കാണുന്നില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിന്റെ ഗൂഗിള്‍ പതിപ്പില്‍ നിന്നാണ് ആപ്പ് അപ്രത്യക്ഷമായിരിക്കുന്നത്. പ്ലേ സ്റ്റോര്‍ വെബ്‌സൈറ്റില്‍ ഗൂഗിള്‍ പേ ഇപ്പോഴും ഉണ്ട്.

ഗൂഗിള്‍ പേ ഫോര്‍ ബിസിനസ് എന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഗൂഗിള്‍ പ്ലേ ഫോര്‍ ബിസിനസ് അപ്ലിക്കേഷന്‍ മാത്രമാണ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്നത്. അടുത്തിടെ ഗൂഗിള്‍ പേ പണമിടപാടുകള്‍ക്ക് തടസ്സം നേരിടുന്നുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ പ്രശ്‌നം സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഇതിനകം നിരവധി പേര്‍ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more