ന്യൂദല്‍ഹി: കൊവിഡ് 19 നെ തടയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര. നൂറുവര്‍ഷത്തിലൊരിക്കല്‍ ഇതുപോലുള്ള മഹാമാരികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് കലിയുഗമാണ്. നമുക്ക് വൈറസിനോട് പോരാടാനാകില്ല. ഇത് സര്‍ക്കാരിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാവരും പരിശ്രമിക്കണം’, അദ്ദേഹം പറഞ്ഞു.
Justice Arun Mishra and MR Shah have a discussion with Sr. Adv. Sundaram about Coronavirus:
Justice Mishra says that this is something that happens every 100 years. “Yeh mahamari har sau saal hota hain. Yeh hum ghor kalyug mein hum virus se fight nahin kar sakte.”#Coronavirus
— Live Law (@LiveLawIndia) March 18, 2020
നിങ്ങള്‍ എല്ലാ ആയുധങ്ങളും ഉപയോഗിച്ചാലും ഈ വൈറസിനോട് പോരാടാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. കോടതിയിലെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍മിശ്രയുടെ കലിയുഗ പരാമര്‍ശം.
അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 151 ആയതായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
WATCH THIS VIDEO: