| Wednesday, 26th September 2012, 4:13 pm

അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് ക്യാമറകള്‍ കാനണ്‍ വിപണിയിലെത്തിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഫോട്ടോഗ്രാഫിക്കും ഡിജിറ്റല്‍ ചിത്രങ്ങള്‍ക്കും പ്രതിവിധിയായ കാനണ്‍  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ വിപണിയിലെത്തിക്കുന്നു.പവര്‍ ഷോട്ട് G15, പവര്‍ ഷോട്ട് ട110, പവര്‍ ഷോട്ട് SX50 എന്നീ പ്രത്യേകതകളായിരിക്കും പുതിയ ക്യാമറയ്ക്ക് ഉണ്ടായിരിക്കുക.[]

പവര്‍ ഷോട്ട് G15നും പവര്‍ ഷോട്ട് ട110നും 12.1 മെഗാപിക്‌സല്‍ ചിത്രങ്ങളെടുക്കാന്‍ കഴിയും. കമ്പനിയുടെ വരുമാനം 2100 കോടിയായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കമ്പനി നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 32% വര്‍ദ്ധനവാണ് കമ്പനി  ലക്ഷ്യമിടുന്നത്. 2012 ല്‍  2,100 കോടി രൂപയായി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് കാനണ്‍ ഇന്ത്യയുടെ സഹായ കമ്പനിയായ കാനണ്‍ സിങ്കപ്പൂര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,525 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.

ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ കാനണിന് ഓഫീസുകളുണ്ട്.

We use cookies to give you the best possible experience. Learn more