| Tuesday, 5th March 2019, 7:50 am

എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനാകില്ല: ഗതാഗത മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോടതിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമഭേദഗതിയ്ക്ക് ശ്രമിച്ചാല്‍ തിരിച്ചടി നേരിടും. ജീവനക്കാര്‍ക്ക് സ്വന്തം താല്‍പ്പര്യം മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വീടിനടുത്ത് തന്നെ ജോലി വേണമെന്നത് അതില്‍ ചിലത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ജോലി കഴിഞ്ഞെന്ന് കരുതി വെറുതെയിരിക്കില്ല, അടുത്തതിന് തയ്യാറെടുക്കും: കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മോദി

ഹൈക്കോടതിയാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദ്ദേശിച്ചത്.

പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു നിര്‍ദേശം. നാലായിരത്തോളം ജീവനക്കാര്‍ക്കാണ് ഇതിനെ തുടര്‍ന്ന് ജോലി നഷ്ടമായത്.

ALSO READ: ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് മുമ്പ് ബാലാകോട്ടില്‍ 300 മൊബൈലുകള്‍ ആക്റ്റീവായിരുന്നുവെന്ന് റിപ്പോര്‍ട്ട്

അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും പി.എസ്.സി ലിസ്റ്റില്‍നിന്നും നിയമനം ലഭിക്കാതിരുന്ന ഉദ്യോഗാര്‍ഥികളുടെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ സമരത്തിലാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more