| Saturday, 14th September 2019, 6:45 pm

'പ്രതിമ തകര്‍ക്കുന്നതിലൂടെ ആ മനുഷ്യരുടെ മഹത്വം ഇല്ലാതാവില്ല'; മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തതിനെതിരെ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ മഹാത്മാഗാന്ധിയുടേയും ബി.ആര്‍ അംബേദ്ക്കറുടേയും പ്രതിമക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത്തരം ആക്രമണങ്ങളൊന്നും ആ മനുഷ്യരുടെ മഹത്വത്തെ ഇല്ലായ്മ ചെയ്യുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍ ജലോന്‍ ജില്ലയിലെ ഒരു കോളെജില്‍ ഇന്നലെയായിരുന്നു മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണമുണ്ടായത്.

‘ഉത്തര്‍പ്രദേശില്‍ അംബേദ്ക്കറുടേയും പ്രതിമക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായിരുന്നു. ഇപ്പോല്‍ ജലോനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയും തകര്‍ത്തിരിക്കുന്നു. പ്രതിമകള്‍ തകര്‍ക്കുന്നത് ഭീരുക്കളാണ്. ജീവിതത്തില്‍ നിങ്ങളുടെ ഒരേ ഒരു നേട്ടം, രാജ്യത്തിന്റെ മഹാന്‍മാരെ ഇരുട്ടിന്റെ മറവില്‍ അപമാനിക്കുകയെന്നത് മാത്രമാണ്. അവരുടെ പ്രതിമകളെ ആക്രമിക്കുന്നതിന്റെ ഒരു ഭാഗം പോലും നിങ്ങള്‍ക്ക് അവരുടെ മഹത്വത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.’ പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ മുംബൈയിലെ അംബേദ്ക്കര്‍ ഭവന്‍ തകര്‍ത്തതിനെതിരെ ആയിരങ്ങള്‍ അണിനിരന്ന റാലി സംഘടിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യസഭാ എം.പിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി, മുംബൈ കോണ്‍ഗ്രസ് ചീഫ് സഞ്ജയ് നിരുപം, ശിവസേന നേതാവ് നീലം ഗോര്‍ഹെ തുടങ്ങിയവര്‍ പ്രതിഷേധറാലയില്‍ പങ്കെടുത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more