| Thursday, 16th May 2013, 11:14 pm

രാഷ്ട്രീയ പ്രവേശനം ഉടന്‍: വീണാ മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്കിസ്ഥാന്‍ സിനിമാ താരമായ വീണാ മാലിക്ക് സിനിമകളുടെ തിരക്കിലാണ് ജീവിക്കുന്നതെങ്കിലും രാഷ്ട്രീയത്തില്‍ എന്നും അവര്‍ക്ക് താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അധികം വൈകാതെ തന്നെ രാഷ്രീയത്തിലേക്ക് വരുമെന്ന് താരം പറയുന്നതും.[]

 ഞാന്‍ ഒരു രാഷ്ട്രീയക്കാരി ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിലുപരി രാഷ്ട്രീയത്തില്‍ വരണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രാഷ്രീയ കാര്യങ്ങളില്‍ ഇപ്പോഴും എനിയ്ക്ക് വേണ്ടത്ര പക്വത വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല.

എന്ന് എനിയ്ക്ക് പക്വത വന്നെന്ന് തോന്നുന്നോ അപ്പോള്‍ ഞാന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ വന്നിരിക്കും.  പാക്കിസ്ഥാനിലെ രാഷ്ട്രീയത്തില്‍ ഞാന്‍ ഒരു ഭാഗമാകണമെന്ന് അച്ഛന്‍ ആഗ്രഹിരുന്നു. ആ ആഗ്രഹം എനിയ്ക്ക് സാധിക്കേണ്ടതുണ്ട്.

എന്നാല്‍ എനിയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച് ചില ധാരണകളും അഭിപ്രായങ്ങളുമുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല. ഞാന്‍ വക്കീലാകണമെന്നും അച്ഛന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകയാകാനായിരുന്നു എനിയ്ക്ക് താത്പര്യം.

ഞാന്‍ സല്‍വാറും കുര്‍ത്തയും ധരിച്ച് നടക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. ഞാന്‍ അച്ഛനോടൊപ്പം ഉണ്ടാകുമ്പോഴൊക്കെ അത് തന്നെയാണ് എന്റെ വേഷവും- വീണാ മാലിക് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more