| Monday, 27th May 2013, 3:34 pm

കാന്‍ ചലച്ചിത്ര മേള കൊടിയിറങ്ങി, 'ബ്ലൂ ഈസ് ദ വാമസ്റ്റ് കളറി'ന് ഗോള്‍ഡന്‍ പാം പുരസ്‌ക്കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കാന്‍: ചലച്ചിത്ര ലോകത്തിന്റെ വിസ്മയം കാന്‍ ചലച്ചിത്ര മേള സമാപിച്ചു. കാനിലെ ഇത്തവണത്തെ ഗോള്‍ഡന്‍ പാം പുരസ്‌കാരം ഫ്രഞ്ച് ചിത്രമായ “ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍” എന്ന ചിത്രം സ്വന്തമാക്കി. ടുണീഷ്യന്‍ സംവിധായകനായ അബ്ദുള്‍ ലത്തീഫ് കെചിചെയാണ് ചിത്രത്തിന്റെ സംവിധായകന്‍.[]

സ്വവര്‍ഗാനു രാഗത്തിന്റെ കഥ പറയുന്ന ചിത്രം മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജൂറി വിലയിരുത്തി. 66 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്കാണ് കാനില്‍ കഴിഞ്ഞ ദിവസം കെടിയിറങ്ങിയത്.

അസ്ഗര്‍ ഫര്‍ഹാദിയുടെ “ദി പാസ്റ്റ്” എന്ന ചിത്രത്തിലെ അഭിനയത്തിന് ബെറെനിക് ബെജോ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. “നെബ്രാസ്‌ക”എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രൂസ് ഡേണ്‍ മികച്ച നടനായി. ജൂറി പുരസ്‌കാരം ജാപ്പനീസ് സംവിധായകനായ ഹിരോകസു കൊരീദയുടെ “ലൈക് ഫാദര്‍, ലൈക് സണ്‍” എന്ന ചിത്രം നേടി.

പ്രശസ്ത ചലച്ചിത്രകാരന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മെക്‌സിക്കോയിലെ മയക്കുമരുന്ന് ലോബിയുടെ രക്ത രൂക്ഷിത
പോരാട്ടങ്ങളുടെ കഥ പറയുന്ന “ഹെലി” എന്ന ചിത്രത്തിന്റെ സംവിധായകന്‍ അമാത്ത് എസ്‌കലാന്റെയാണ് മികച്ച സംവിധായകന്‍.

We use cookies to give you the best possible experience. Learn more