കണ്ടെയ്‌നര്‍ ലോറിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കിലോക്കണക്കിന് കഞ്ചാവ് ഒളിപ്പിച്ചു കടത്തി; രണ്ട് പേര്‍ പിടിയില്‍
Kerala News
കണ്ടെയ്‌നര്‍ ലോറിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കിലോക്കണക്കിന് കഞ്ചാവ് ഒളിപ്പിച്ചു കടത്തി; രണ്ട് പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 11:47 pm

കായംകുളം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെക്ക് കടത്തി കഞ്ചാവ് എക്‌സൈസ് പിടികൂടി. കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തിയ 10.33 കിലോ കഞ്ചാവാണ് ആലപ്പുഴ കൊച്ചാലുമൂടിന് സമീപത്തുള്ള ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നും പിടികൂടിയത്.

സംഭവത്തില്‍ രണ്ട് പേരെയും എക്‌സൈസ് പിടികൂടി. തെക്കേക്കര പോനകം കൈപ്പള്ളിത്തറയില്‍ എം മഹേഷ് (31), ലോറി ഓടിച്ചിരുന്ന ചെന്നിത്തല തെക്ക് മാലിയില്‍ എം രാഹുല്‍ (27) എന്നിവരെയാണ് പിടികൂടിയത്. ലോറിയും എക്‌സൈസ് സംഘംകസ്റ്റഡിയിലെടുത്തു.

ആലപ്പുഴഎക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.എന്‍ ശിവപ്രസാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇതിനിടെയാണ് ആലപ്പുഴ കൊച്ചാലുംമൂടിനു സമീപത്തെ ഒരു വര്‍ക്ക് ഷോപ്പില്‍ കണ്ടെയ്‌നര്‍ ലോറി കണ്ടെത്തിയത്.

ലോറിയിലെ കാബിനില്‍ സ്യൂട്ട് കെയിസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. വിപണിയില്‍ മൊത്തം 2 ലക്ഷം രൂപയിലധികം പിടിച്ചെടുത്ത കഞ്ചാവിന് ഉണ്ടാവുമെന്നാണ് എക്‌സൈസ് വിലയിരുത്തുന്നത്.

തമിഴ്‌നാട് സേലത്ത് നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. പിടിയിലായ മഹേഷ് മുമ്പും സമാനമായ കേസില്‍ പ്രതിയായിരുന്നെന്ന് എക്‌സൈസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  cannabis smuggled from Tamil Nadu in container lorry; Two arrested