പുതുച്ചേരി: സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവെ പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എന്‍.ഡി.എയിലെ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും. മണ്ഡലം വിട്ടുകൊടുക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറാകാതിരുന്നതോടെയാണ് പരസ്പരം മത്സരിക്കാന്‍ കളമൊരുങ്ങിയത്.
അതേസമയം പുതുച്ചേരിയില്‍ എന്‍.ഡി.എ സീറ്റുവിഭജനം എങ്ങുമെത്തിയിട്ടില്ല. ഇരുപാര്‍ട്ടികളും നെല്ലിത്തോപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടിലാണ്.
അണ്ണാ ഡി.എം.കെയ്ക്കായി മുന്‍ എം.എല്‍.എ ഓം ശക്തി സെഗാര്‍ ആണ് നാമനിര്‍ദേശ പത്രി സമര്‍പ്പിച്ചത്. ബി.ജെ.പിയ്ക്കായി എം.എല്‍.എ ജോണ്‍ കുമാറിന്റെ മകന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മത്സരിക്കുന്നത്.
2016 ല്‍ ഓം ശക്തി സെഗാര്‍ ജോണ്‍ കുമാറിനോട് പരാജയപ്പെട്ടിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ വി. നാരായണസ്വാമിയ്ക്ക് വേണ്ടി ജോണ്‍ കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചാണ് നാരായണസ്വാമി മുഖ്യമന്ത്രിയായത്. അതേസമയം ഇത്തവണ ഡി.എം.കെയാണ് നെല്ലിത്തോപ്പില്‍ നിന്ന് യു.പി.എ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Candidates from alliance partners BJP and AIADMK file nominations for same seat in Puducherry