സ്റ്റാന്‍ഫോഡ്: കാന്‍സറിനെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചതായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. എലികളില്‍ നടത്തിയ പഠനത്തില്‍ 97 ശതമാനത്തോളം ട്യൂമര്‍ ഭേദമായതാണ് പഠനം. മനുഷ്യരില്‍ ഈ വര്‍ഷം തന്നെ പരീക്ഷണം തുടങ്ങാനാണ് പദ്ധതി.
കാര്യമായ പാര്‍ശ്വഫലങ്ങളില്ലാത്ത പുതിയ വാക്‌സിനിലൂടെ കീമോതെറാപ്പി ഒഴിവാക്കാനാവുമെന്നാണ് ഗവേഷക സംഘം പറയുന്നത്. ചെറിയ പനി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് ദീര്‍ഘകാല പാര്‍ശ്വഫലങ്ങളുണ്ടാവില്ലെന്നും അവകാശപ്പെടുന്നു. ചെറിയ സമയത്തേക്ക് പ്രതിരോധ സംവിധാനത്തെ ത്വരിതപ്പെടുത്തി ട്യൂമറിനെ ആക്രമിക്കുകയാണ് വാക്‌സിനിന്റെ രീതി.
എല്ലാ തരം ക്യാന്‍സറിനും വാക്‌സിന്‍ ഫലപ്രദമാവില്ല. ചിലതരം രക്താര്‍ബുദത്തിനെതിരെ മാത്രമേ വാക്‌സിന്‍ ഉപയോഗിക്കാനാവൂ.
Read Also: ‘ഇതാ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോണ്‍’; മുന്‍പെങ്ങുമില്ലാത്ത ഫീച്ചറുകളുമായി വാവെയ് പി20 പ്രൊ
സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡോ. റൊണാള്‍ഡ് ലെവിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ” കാന്‍സര്‍ ഒരു വലിയ പ്രശ്‌നമാണ്. എല്ലാവര്‍ക്കുമുള്ള പരിഹാരം കാണുന്നത് വരെ ഞങ്ങള്‍ തൃപ്തരാവില്ല” – അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം തന്നെ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുമെന്ന് ഗവേഷക സംഘം അറിയിച്ചു. രണ്ട് തരം പഠനങ്ങളാണ് പ്രധാനമായും നടക്കുക. 35 പേരടങ്ങുന്ന ലിംഫോമ ബാധിതരിലാണ് ആദ്യം പരീക്ഷിക്കുക. ഓരോ രോഗിക്കും ചെറിയ അളവില്‍ റേഡിയേഷനൊപ്പം രണ്ട് റൗണ്ട് വാക്‌സിനും നല്‍കിയാണ് പരീക്ഷണം. രോഗികളുടെ പ്രായം വാക്‌സിനേഷനിടയിലുള്ള സമയം തുടങ്ങിയ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.