ബെംഗളൂരു: ദല്‍ഹി യാത്ര മാറ്റിവെച്ച് കര്‍ണാടകയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യെദിയൂരപ്പയോട് കോണ്‍ഗ്രസ് എം.എല്‍.എ എച്ച്.കെ പാട്ടീല്‍. മഹാരാഷ്ട്രയില്‍ കനത്ത മഴമൂലം സംഭരണികളിലെ വെള്ളം ക്രമാതീതമായി തുറന്നുവിട്ടതോടെ ഉത്തര കര്‍ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിലാണ്.
എന്നാല്‍ ഇത് പരിഗണിക്കാതെ ആഗസ്റ്റ് 6 ന് യെദിയൂരപ്പ ദല്‍ഹി യാത്ര നിശ്ചയിച്ചിരിക്കുകയാണെന്ന് പാട്ടീല്‍ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രധാനമന്ത്രിയെ കാണുന്നതിനായാണ് യെദിയൂരപ്പ ദല്‍ഹിയിലേക്ക് പോകുന്നത്.
നേരത്തെ പ്രളയബാധിത മേഖലകളില്‍ യെദിയൂരപ്പ വ്യോമമാര്‍ഗം സ്ഥിതികള്‍ വിലയിരുത്തിയിരുന്നു. ബെല്‍ഗാം, ബാഗല്‍ക്കോട്ട്, ബിജാപൂര്‍ ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്.
ജൂലൈ 26 നാണ് യെദിയൂരപ്പ കര്‍ണാടകയുടെ 25ാം മുഖ്യമന്ത്രിയായി അധികാരമേറ്റത്.
അതേസമയം മഹാരാഷ്ട്രയില്‍ ഇന്നും മഴ തുടരുകയാണ്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
WATCH THIS VIDEO: