ഫലസ്തീൻ അനുകൂല ക്യാമ്പ്: വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് വാട്ടർലൂ യൂണിവേഴ്സിറ്റി
Worldnews
ഫലസ്തീൻ അനുകൂല ക്യാമ്പ്: വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് വാട്ടർലൂ യൂണിവേഴ്സിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 9:36 am

ഒട്ടാവ: ഫലസ്‌തീൻ അനുകൂല ക്യാമ്പ്‌മെൻറ് തുടരുന്നതിന് സ്വന്തം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് കാനഡയിലെ വാട്ടർലൂ യൂണിവേഴ്സിറ്റി. വിദ്യാർത്ഥികൾക്കെതിരെ 1.5 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ചുമത്തിയാണ് കേസ്.

Also Read: മലയാളത്തിന്റെ പ്രൊഫൈൽ ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ കെട്ടിപ്പൊക്കിയത് അവരും അവരുടെ ചിത്രങ്ങളുമാണ്: ജിസ് ജോയ്

വിദ്യാർത്ഥികളുടെ ക്യാമ്പ് സ്‌കൂളിൻ്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നും സർവകലാശാലയുടെ ഭരണപരവും പ്രവർത്തനപരവുമായ ചെലവുകൾ വർധിപ്പിക്കുകയും സർവകലാശാലയുടെ മൂല്യം ഇടിയുകയും ചെയ്തതായി സർവകലാശാല ആരോപിക്കുന്നു.

വിദ്യാർത്ഥികൾ നടത്തുന്ന ക്യാമ്പ് ഉടൻ ഒഴിയാനും വസ്തുവകകൾ പൂർവസ്ഥിതിയിൽ കൊണ്ട് വെക്കുന്നതിനും സർവകലാശാല വിദ്യാർത്ഥികൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ നടപടി കോളേജിന്റെ റെപ്യൂട്ടേഷനെ ബാധിച്ചെന്നും അധികൃതർ ആരോപിക്കുന്നു.

വാട്ടർലൂ നയങ്ങളും നിയമങ്ങളും ലംഘിച്ചാണ് ക്യാമ്പ്‌മെൻ്റ് നിലനിൽക്കുന്നത്,” സർവകലാശാല പ്രസിഡൻ്റ് വിവേക് ​​ഗോയൽ പറഞ്ഞു.

‘ഞങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം എന്നതിനർത്ഥം സർവ്വകലാശാലാ ഇടം അനന്തമായി കൈവശപ്പെടുത്താൻ അവകാശമുണ്ടെന്ന് അർത്ഥമാക്കുന്നില്ല,’ ഗോയൽ പറഞ്ഞു.

എന്നാൽ ഇസ്രഈലുമായി ബന്ധം പുലർത്തുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നത് സർവകലാശാല നിരത്തുന്നത് വരെ തങ്ങൾ ക്യാമ്പിൽ നിന്ന് ഒഴിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഏകദേശം ഒമ്പത് മാസമായി നടന്നു കൊണ്ടിരിക്കുന്ന വംശഹത്യയിൽ സർവകലാശാലയുടെ നേരിട്ടും അല്ലാതെയുമുള്ള പങ്കാളിത്തത്തിൽ പ്രതിഷേധിക്കുന്ന സ്വന്തം വിദ്യാർത്ഥി സംഘടനയ്‌ക്കെതിരെ കേസെടുക്കാൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത് ലജ്ജാകരമാണ് എന്ന് വിദ്യാർഥികൾ പറയുന്നു. ഇസ്രഈൽ ഗസയിൽ നടത്തി കൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യയിൽ ക്യാമ്പസ് സ്വീകരിക്കുന്നത് ഇരട്ടതാപ്പ് നയമാണെന്നും അവർ കൂട്ടിച്ചേർത്തു.

വാട്ടർലൂ സർവകലാശാലയിൽ ഗസ ഐക്യദാർഢ്യ ക്യാമ്പ് മെയ് 13 നാണ് ആരംഭിച്ചത്. സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ കേസ് ഫയൽ ചെയ്തിട്ടും ക്യാമ്പുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Content Highlight: Canadian university sues its own students over encampment for Palestine