63ാമത് ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കി പ്രമുഖ യൂട്യൂബര്‍. ഞാന്‍ കര്‍ഷകര്‍ക്കൊപ്പം എന്നെഴുതിയ മാസ്‌ക് ധരിച്ച് കൊണ്ട് യൂട്യൂബര്‍ ലില്ലി സിംഗ് ആണ് പുരസ്‌കാര വേദിയിലെത്തിയത്.
അവരുടെ ഫോട്ടോ പങ്കുവെക്കുകയും ചെയ്തിരുന്നു. എനിക്കറിയാം ഈ റെഡ് കാര്‍പെറ്റിലെ അല്ലെങ്കില്‍ അവാര്‍ഡ് ഷോയിലെ ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിക്കുമെന്ന്. അതുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ലില്ലി സിംഗ് ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്.
ലില്ലിയെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കറും രംഗത്തെത്തിയിരുന്നു. സ്വര ഭാസ്‌കര്‍, ശ്രുതി സേത്, മോഡല്‍ അമാന്‍ഡ കേര്‍ണി തുടങ്ങിയവര്‍ ലില്ലിയുടെ പോസ്റ്റില്‍ പിന്തുണ നല്‍കി കമന്റ് ചെയ്തിട്ടുണ്ട്.
I know red carpet/award show pictures always get the most coverage, so here you go media. Feel free to run with it ✊🏽 #IStandWithFarmers #GRAMMYs pic.twitter.com/hTM0zpXoIT
— Lilly // #LateWithLilly (@Lilly) March 15, 2021
നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങായി പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ലില്ലി രംഗത്തെത്തിയിരുന്നു.
കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയ പോപ് ഗായിക റിയാനയ്ക്ക് നന്ദി അര്‍പ്പിച്ച് ലില്ലി സിംഗ് രംഗത്തെത്തിയിരുന്നു. ‘ അതെ, ഒരുപാട് നന്ദിയുണ്ട്. ഇതൊരു മനുഷ്യത്വപരമായ പ്രശ്‌നം തന്നെയാണ്! ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്,’ എന്നായിരുന്നു ലില്ലി സിംഗ് ആ സമയത്ത് ട്വിറ്ററില്‍ കുറിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Canadian comedian and YouTuber Lilly Singh supports