ന്യൂദല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ. തെളിവുകള്‍ കൈമാറിയിട്ടില്ലെന്ന ഇന്ത്യയുടെ പ്രസ്താവനക്ക് മറുപടിയായാണ് ട്രൂഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈന്‍ പ്രസിഡന്റ് വളോദിമിര്‍ സെലന്‍സിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗൗരവമേറിയ ഈ വിഷയത്തില്‍ ഇന്ത്യക്കൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ത്യ ഞങ്ങളുമായി ഇടപഴകുമെന്നും ഇക്കാര്യത്തില്‍ അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നു,’ ട്രൂഡോ പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ അമേരിക്ക സഹകരിക്കുമെന്നും ഇന്ത്യയും നടപടികളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇന്ത്യയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Canada shared intelligence on Nijjar murder with India weeks ago, says Justin Trudeau