ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായി എത്തിയ കനേഡിയന്‍ എം.പിയ്‌ക്കെതിരെ പ്രതിഷേധവുമായി സഭാംഗങ്ങള്‍. ലിബറല്‍ പാര്‍ട്ടി എം.പിയായ വില്യം ആമോസ് ആണ് ജനപ്രതിനിധി സഭയുടെ സൂം മീറ്റിംഗില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സഭയിലെ മറ്റ് അംഗങ്ങള്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് എല്ലാ അംഗങ്ങളോടും മാപ്പ് പറഞ്ഞ് വില്യം ആമോസ് തന്നെ രംഗത്തെത്തുകയായിരുന്നു.
‘ഞാന്‍ വളരെ വലിയൊരു തെറ്റാണ് ചെയ്തത്. സഭാ സമ്മേളനത്തിനായി ഓണ്‍ ചെയ്ത ലാപ്‌ടോപ് ക്യാമറ ഞാന്‍ വസ്ത്രം മാറുന്ന സമയത്ത് അപ്രതീക്ഷിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടില്ല. എല്ലാ സഭാംഗങ്ങളോടും മാപ്പ് പറയുന്നു. ഇത്തരം തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല,’ വില്യം പറഞ്ഞു.
സംഭവത്തില്‍ പ്രതികരിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തയ്യാറായിട്ടില്ല. സഭാംഗങ്ങള്‍ വിര്‍ച്വല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക