| Friday, 28th September 2018, 5:41 pm

കാനഡയില്‍ നാണംകെട്ട് ഓങ് സാന്‍ സൂക്കി ; കനേഡിയന്‍ പൗരത്വം റദ്ദാക്കി പാര്‍ലമെന്‌റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ:വിമോചന കാലത്തെ ധീരപ്രവര്‍ത്തനങ്ങള്‍ക്ക് ആദര സൂചകമായി ഓങ് സാന്‍ സൂക്കിക്ക് നല്‍കിയ പൗരത്വം കനേഡിയന്‍ പാര്‍ലമെന്‌റ് റദ്ദാക്കാന്‍ തീരുമാനിച്ചു.റോഹീങ്ക്യകള്‍ക്കെതിരെ മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യാവകാശ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചില്ലെന്നാരോപിച്ചാണ് നടപടി. 11 വര്‍ഷം മുമ്പ് നല്‍കിയ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ALSO READ: ഇന്തോനേഷ്യയില്‍ വന്‍ഭൂകമ്പം; ഭൂകമ്പ മാപിനിയില്‍ 7.7 രേഖപ്പെടുത്തി;സുനാമി മുന്നറിയിപ്പ്

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കെതിരെ പട്ടാളത്തിന്‌റെ നേതൃത്വത്തില്‍ മനുഷ്യത്വ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നാളുകളായി നടക്കുന്നു. ഇതിനെതിരെ ഇതുവരെ ആത്മാര്‍ത്ഥമായി സൂചി ഇടപെട്ടട്ടില്ല. ഐക്യരാഷ്ട്രസഭയില്‍പോലും സ്വയം വ്യായീകരിക്കാനാണ് സൂക്കി ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ വക്താവ് ആദം ഓസ്റ്റിന്‍ പറഞ്ഞു.

റോഹീങ്ക്യന്‍ മുസ്‌ലീങ്ങള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്‌റെ അതിക്രമങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ രംഗത്തുള്ള രാജ്യമാണ് കാനഡ. മ്യാന്‍മറിലേത് വംശീയ ഉന്മൂലനമാണെന്ന് നിരവധി തവണ കാനഡ അഭിപ്രായപ്പെട്ടിരുന്നു.

റോഹീങ്ക്യ വിഷയത്തില്‍ സൂക്കി തുടരുന്ന മൗനത്തിന് രാജ്യാന്തരതലത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സമാധാനത്തിന് ലഭിച്ച നൊബേല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന ആവശ്യവും ശക്തമായുണ്ട്.

ALSO READ: ശബരിമല സ്ത്രീപ്രവേശനം; വിധിയും വിവാദങ്ങളും; കേരളം പ്രതികരിക്കുന്നത്

സാമൂഹിക രംഗത്തെ പ്രത്യേക സേവനങ്ങള്‍ക്ക് ആദരസൂചകമായി നെല്‍സണ്‍ മണ്ടേല, ദലൈലാമ, മലാല യൂസഫ്‌സായി തുടങ്ങിയവര്‍ക്കും നേരത്തെ കാനഡ പൗരത്വം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more