ടൊറോന്റോ: കൊവിഡ് 19 നെതിരെ തടത്തുന്ന പൊതുശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ കാനഡ എയര്‍ ഫോഴ്‌സ് വിമാനം ബ്രിട്ടീഷ് കൊളംബിയയില്‍ തകര്‍ന്നു വീണു.
കൊവിഡിനെതിരെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിവാദ്യം ചെയ്യുന്ന പ്രകടനത്തിനിടെ സ്‌നോബേര്‍ഡ്സ് എന്ന എലൈറ്റ് എയര്‍ഫോഴ്സ് എയറോബാറ്റിക്സ് ടീമില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്നുവീണതെന്ന് സൈന്യം അറിയിച്ചു.
കംലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മറ്റൊരു വിമാനത്തിനൊപ്പം വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഒരു വീടിന്റെ മുന്‍വശത്ത് തകര്‍ന്നു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
”കനേഡിയന്‍ ഫോഴ്സ് സ്‌നോബേര്‍ഡ്‌സ് വിമാനം ബി.സി കംലൂപ്‌സിന് സമീപം തകര്‍ന്നുവെന്ന് ആര്‍.സി.എ.എഫിന് വിവരം ലഭിച്ചു,” റോയല്‍ കനേഡിയന്‍ വ്യോമസേന ട്വീറ്റ് ചെയ്തു.
വിമാനം തകരുന്നതിന് മുന്‍പ് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തില്‍ നിന്ന് പൈലറ്റ് പുറത്തുകടന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഒരു വീടിന് മുന്നില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.