ആവേശകരമായ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്ത് വാരിയിരിക്കുകയാണ് ഇന്ത്യൻ ടീം. ആദ്യം ബാറ്റ് ചെയ്ത് ശുഭ്മാൻ ഗില്ലിന്റെയും കോഹ്ലിയുടെയും തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ വെറും 22 ഓവറിൽ 73 റൺസിന് പുറത്താക്കി.
ഇതോടെ ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിന് മത്സരം വിജയിക്കാൻ ഇന്ത്യൻ ടീമിനായി.
317 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ബോളർ മുഹമ്മദ് സിറാജ് കാഴ്ച വെച്ചത്. 10 ഓവറിൽ 32 റൺസ് വഴങ്ങി നാല് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്.
എന്നാലിപ്പോൾ ലങ്കൻ താരം ചാമിക കരുണരത്നയുടെ സിറാജെടുത്ത വിക്കറ്റ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
റൺ ഔട്ടിലൂടെയാണ് സിറാജ് ചാമിക കരുണരത്നയുടെ വിക്കറ്റ് സ്വന്തമാക്കിയത്.
മത്സരത്തില്‍ സിറാജ് എറിഞ്ഞ പന്ത് കരുണരത്‌ന പ്രതിരോധിച്ചു. എന്നാൽ നേരെ സിറാജിന്റെ കൈകളിലേക്ക് എത്തിയ പന്ത് ശ്രീലങ്കന്‍ ബാറ്റര്‍ ക്രീസിലല്ലാ എന്ന് മനസ്സിലാക്കിയ സിറാജ് ഉടന്‍ തന്നെ സ്റ്റംപിലേക്ക് എറിഞ്ഞു.
മത്സരത്തില്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 32 റണ്‍സ് മാത്രം വഴങ്ങി നാല് മുന്‍ വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.
അടുത്തതായി ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 18ന് ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.
Content Highlights:Can you take wickets like this in cricket? Siraj dismiss Karunaratnain a different way