അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി
national news
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th June 2021, 12:47 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1975ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമര്‍ശനം.

21 മാസക്കാലം സ്ഥാപനങ്ങളെ ആസൂത്രിതമായി നശിപ്പിച്ചതിന് സാക്ഷ്യം വഹിച്ച കാലമായിരുന്നു ആ സമയമെന്ന് മോദി പറഞ്ഞു.

” അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. 1975 മുതല്‍ 1977 വരെയുള്ള കാലയളവില്‍ സ്ഥാപനങ്ങള്‍ ആസൂത്രിതമായി നശിപ്പിക്കപ്പെട്ടു.

ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം, ”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണ്ണമായിരുന്നു 1975ലെ അടിയന്തരാവസ്ഥ. അന്ന് ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദാണ് ഇന്ത്യന്‍ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

1975 മുതല്‍ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Can You Believe What All Were Banned?” PM Shares Post On Emergency