| Thursday, 18th August 2022, 12:49 pm

മോണ്‍സ്റ്ററില്‍ മുഴുനീള കഥാപാത്രം, ജോണര്‍ പറയാറായിട്ടില്ല: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുലിമുരുകന് ശേഷം വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മോണ്‍സ്റ്ററിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വളരെ വ്യത്യസ്തമായ ചിത്രമാണ് മോണ്‍സ്റ്റര്‍ എന്നും ഏത് ജോണറിലാണ് സിനിമ എന്ന് ഇപ്പോഴും പറയാറായിട്ടില്ല എന്നും നടി ഹണി റോസ് പറഞ്ഞു.

ഭാമി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് മോണ്‍സ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോണ്‍സ്റ്ററിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും താരം പറഞ്ഞത്.

മോണ്‍സ്റ്റര്‍ ഏത് ജോണര്‍ ആണെന്ന് ചോദിച്ചാല്‍ അത് ഇപ്പോഴും പറയാറായിട്ടില്ല. വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് ഇത്.

ഒരുപക്ഷേ ഞാന്‍ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമി. ധാരാളം ഷേഡുകള്‍ ഉള്ള കഥാപാത്രം, ഷൂട്ടിങ്ങിനിടെ എനിക്ക് വളരെ ഇഷ്ടപ്പെട്ടതും ഞാന്‍ എന്നെ കൂടുതല്‍ ?ഇന്‍വെസ്റ്റ് ചെയ്തതും ഈ സിനിമയ്ക്ക് വേണ്ടിയാണ്.

വൈശാഖ് സാര്‍ എന്നോട് പറഞ്ഞിരുന്നു, എന്റെ കഥാപാത്രത്തിന്റേതായ ഒരു സിനിമയായി ഇതിനെ കാണണമെന്ന്. കാരണം ഭാമിയാണ് ഈ സിനിമയിലുടനീളം സ്ഥിരമായി നില്‍ക്കുന്നത്,’ താരം കൂട്ടിച്ചേര്‍ത്തു.

എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കുന്ന ത്രില്ലറായിക്കും മോണ്‍സ്റ്റര്‍ എന്ന് വൈശാഖ് പറഞ്ഞിരുന്നു.

താന്‍ സ്ഥിരം ചെയ്യുന്ന തരത്തിലുള്ള മാസ് ഫ്‌ലേവറുകള്‍ നിറഞ്ഞ ചിത്രമായിരിക്കില്ല മോണ്‍സ്റ്റര്‍ എന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. പുലിമുരുകന്‍, മധുരരാജ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ രചിച്ച ഉദയ്കൃഷ്ണയാണ് സിനിമയുടെ തിരക്കഥ.

തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ലക്ഷ്മിയുടെ ആദ്യ മലയാള സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സിനിമ പൂജാ റിലീസായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: can’t say which is the genre of Mohanlal’s Monster says  Honey Rose

We use cookies to give you the best possible experience. Learn more