വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ പുതിയ നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിലേക്ക് കുടിയേറുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യചെലവുകള്‍ വഹിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കാനുള്ള വ്യവസ്ഥയില്‍ ട്രംപ് ഒപ്പുവെച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതു പ്രകാരം നവംബര്‍ 3 മുതല്‍ യു.എസ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇവിടത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുകയോ അല്ലെങ്കില്‍ യു.എസിലെത്തി 30 ദിവസത്തിനുള്ളില്‍ ആരോഗ്യചെലവ് ഇന്‍ഷുറന്‍സ് ഇല്ലാതെതന്നെ വഹിക്കാന്‍ പറ്റുമെന്ന് തെളിയിക്കുകയും വേണം.
ഇന്‍ഷുറന്‍സ് എടുക്കാതെ യു.എസിലേക്ക് വരുന്നവര്‍ രാജ്യത്തെ ആരോഗ്യമേഖലയ്ക്കും നികുതി വകുപ്പിനും ബാധ്യതയാണെന്നാണ് ട്രംപ് പറയുന്നത്.
‘ ഈ രാജ്യത്തേക്ക് താമസം മാറുന്നവര്‍ ഇവിട്ടത്തെ ആരോഗ്യമേഖലയ്ക്കും നികുതിവ്യവസ്ഥയ്ക്കും ഭാരമാവരുത്. ‘
ട്രംപ് പറഞ്ഞു.
അതേസമയം യു.എസില്‍ രാഷ്ട്രീയ അഭയം തേടിയവര്‍ക്കും അഭയാര്‍ഥികള്‍ക്കും ഈ നിയമം ബാധകമല്ല.
യു.എസില്‍ സ്ഥിരതാമസത്തിന് അനുമതി നേടിയവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയുമാണ് ഈ നിയമം കാര്യമായി ബാധിക്കുക. ഒപ്പം യു.എസ് ഗ്രീന്‍ കാര്‍ഡ് വിസയ്ക്ക് അപേക്ഷിക്കുന്നവരെയും ഇത് കാര്യമായി ബാധിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എസിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപകരിക്കാത്തവരെ ഒഴിവാക്കാനുള്ള ട്രംപിന്റെ നീക്കമായാണ് വിമര്‍ശകര്‍ ഇതിനെ കാണുന്നത്.
ക്രമാതീതമായി ആനുകൂല്യങ്ങള്‍ കൈപറ്റുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത് ഒഴിവാക്കാനും ഭരണകൂടം ആലോചിക്കുന്നുണ്ട്.