| Friday, 14th February 2020, 9:41 am

'ട്വീറ്റുകള്‍ നിര്‍ത്താന്‍ സമയമായി, എനിക്കെന്റെ ജോലി ചെയ്യാന്‍ കഴിയുന്നില്ല'; ട്രംപിനെ പരസ്യമായി താക്കീത് ചെയ്ത് യു.എസ് അറ്റോര്‍ണി ജനറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി താക്കീത് ചെയ്ത് യു.എസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബര്‍. ട്രംപിന്റെ ട്വീറ്റുകള്‍ കാരണം തനിക്ക് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ട്രംപ് തന്റെ ട്വീറ്റ് നിര്‍ത്തേണ്ട സമയമായെന്നും ബര്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ബില്‍ ബര്‍

” ട്രംപിന്റെ ചില ട്വീറ്റുകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമ്പോള്‍ എനിക്ക് ഇവിടെ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ചും ക്രിമിനല്‍ കേസുകളെക്കുറിച്ചും ട്വീറ്റുകള്‍ ചെയ്യുന്നത് ട്രംപ് അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രംപ് തന്റെ മുന്‍ ഉപദേഷ്ടാവ് റോജര്‍ സ്റ്റോണിനുള്ള ശിക്ഷാ ശിപാര്‍ശയില്‍ ഇടപെട്ടുവെന്നാരോപണത്തിന് പിന്നാലെയാണ് ട്രംപിനെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യുഎസ് കോണ്‍ഗ്രസിനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിലരി ക്ലിന്റനെതിരെ തെറ്റായ ആരോപണങ്ങള്‍ നടത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് 2019 ജനുവരിയില്‍ സ്റ്റോണിനെ അറസ്റ്റു ചെയ്തത്.

We use cookies to give you the best possible experience. Learn more