| Sunday, 19th September 2021, 4:42 pm

കോണ്‍ഗ്രസില്‍ തുടരുമോ? ഒടുവില്‍ പ്രതികരിച്ച് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍:മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന സംശയം ശക്തിപ്പെടുന്നു. ശനിയാഴ്ചയാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ച അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ ഈ ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് അമരീന്ദര്‍.

എന്‍.ഡി.ടി.വിക്ക് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോകുമോ എന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരണം നടത്തിയത്.

കോണ്‍ഗ്രസില്‍ തുടരുമോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ ഉത്തരം നല്‍കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, മറ്റെന്തിനെക്കാളും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പൊതുപ്രവര്‍ത്തനം തുടരാന്‍ അമരീന്ദര്‍ സിംഗിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

എം.എല്‍.എമാരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് ഹൈക്കമാന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും, നേതൃത്വമായി സഹകരിച്ച് മുന്നോട്ട് പോവണമെന്നും ഗെലോട്ട് പറഞ്ഞിരുന്നു.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.

ഇനിയും അപമാനം സഹിക്കാമന്‍ വയ്യെന്നുപറഞ്ഞുകൊണ്ടായിരുന്നു അമരീന്ദറിന്റെ രാജി.
നിരവധി എം.എല്‍.എമാര്‍ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Can’t Answer Right Now”: Amarinder Singh On If He’ll Stay In Congress

We use cookies to give you the best possible experience. Learn more