മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണെന്ന് സംവിധായകന് ആഷിഖ് അബു. മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കുമെന്നും മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ ആഷിഖ് പറഞ്ഞു.
കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകള്‍ ഉടലെടുക്കുന്നു. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണ്. അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കുമെന്നും ആഷിഖ് പറഞ്ഞു.
വിവാഹത്തിലൂടെ തന്റെ കരിയര്‍ മാറിയെന്നും എന്നാല്‍ ആഷിഖ് അബുവിന് ഒന്നും മാറിയില്ലെന്നുമുള്ള റിമയുടെ പരാമര്‍ശങ്ങളോടും സംവിധായകന് പ്രതികരിച്ചിരുന്നു. ‘അത് അങ്ങനെയായി എന്ന് വെച്ച് എന്റെ കരിയര്‍ എനിക്ക് മാറ്റാന്‍ പറ്റില്ലല്ലോ. റിമ പറഞ്ഞത് സത്യമാണ്. റിമയുടെ കരിയര്‍ മാറിയെന്നതും എന്റേത് മാറിയില്ല എന്നതും സത്യം തന്നെയാണ്. നമുക്ക് അതിലൊന്നും ചെയ്യാന്‍ പറ്റില്ല,’ ആഷിഖ് പറഞ്ഞു.
സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലതാണ് അവര്‍ സിനിമ എടുക്കുന്നതെന്നും അതിനെ ചെറുത്തുതോല്പിക്കാന് കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കുമെന്നും ആഷിഖ് അബു പറഞ്ഞു.
നീലവെളിച്ചമാണ് പുതുതായി റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ ചിത്രം. 59 വര്‍ഷം മുമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച നീലവെളിച്ചം എന്ന തിരക്കഥ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Can’t agree with identity politics of new film makers from Malabar, says Ashiq Abu