പറ്റ്‌ന: മുഴുവന്‍ വായിക്കാതെ ദേശീയ പൗരത്വ പട്ടികയെ പിന്തുണയ്ക്കില്ലെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ എല്‍.ജെ.പി(ലോക് ജനശക്തി പാര്‍ട്ടി). പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എല്‍.ജെ.പി ആവശ്യപ്പെട്ടു.
‘മുഴുവന്‍ വായിക്കാതെ എല്‍.ജെ.പി ദേശീയ പൗരത്വ പട്ടികയെ പിന്തുണയ്ക്കില്ല. എല്ലാ വശങ്ങളെയും പരിഗണിക്കണമെന്ന് ഞങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുകയാണ്. സി.എ.എയുടെ കാര്യമാണെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ് ലിങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’, എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എല്‍.ജെ.പി എക്കാലവും മുസ്‌ലിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സാമൂഹ്യ നീതിക്കുവേണ്ടിയാണ് ഞങ്ങളെപ്പോഴും പോരാടുന്നത്. രാജ്യ താല്‍പര്യത്തിനെതിരായി നടപ്പാക്കുന്ന എല്ലാ ബില്ലുകളെയും തീരുമാനങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു’, അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും എല്‍.ജി.പിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ