| Wednesday, 13th April 2022, 10:28 pm

ഹൈദരലി തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസസ് അക്കാദമിയില്‍ പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നജീബ് കാന്തപുരം എം.എല്‍.എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ക്രിയ’ യുടെ ഭാഗമായി ആരംഭിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസസ് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നതിനായി താഴെ ചേര്‍ക്കുന്ന ഗൂഗിള്‍ ഫോം വഴി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.(നേരത്തെ ഇമെയില്‍ വഴി അപേക്ഷയും സര്‍ട്ടിഫിക്കറ്റും അയച്ചവരും ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം).

ബിദുദം പൂര്‍ത്തിയായ, അല്ലെങ്കില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. അല്ലാത്തവര്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കുന്നതല്ല. പേര് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി 2022 മെയ് 10നാണ്.

പേര് രജിസ്റ്റര്‍ ചെയ്തവര്‍ 2022 മെയ് 14-ന് പെരിന്തല്‍മണ്ണക്കടുത്ത വേങ്ങൂര്‍, നെല്ലിക്കുന്ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടതാണ്. പ്രോഗ്രാം രാവിലെ 9.30ന് ആരംഭിക്കും.

തുടര്‍ന്ന് എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് പ്രവേശനം നല്‍കുക.(തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്)

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2022 ജൂലൈ മാസത്തില്‍ ക്ലാസ് ആരംഭിക്കും.

രജിസ്‌ട്രേഷന്‍ ഗൂഗിള്‍ ഫോം??

https://forms.gle/DadEffhaxtH1afVSA

എം.എല്‍.എ ഓഫീസ്
ജൂബിലി റോഡ്
പെരിന്തല്‍മണ്ണ
9846653258, 9645425141, 9037600234

Content Highlight: can register name for admission Hyderali Shihab Thangal Civil Services Academy

We use cookies to give you the best possible experience. Learn more